പേരാമ്പ്ര : ദാറുന്നുജൂം ഓര്‍ഫനേജ് പുനരധിവാസ പദ്ധതിയിലുള്‍പ്പെടുത്തി കായണ്ണ പഞ്ചായത്തിലെ രണ്ടാം വാര്‍ഡില്‍ സ്‌നേഹവീട് ഒരുങ്ങുകയായി.

'വെളിച്ചം' എന്ന പേരില്‍ നിര്‍മ്മിക്കുന്ന സ്‌നേഹവീടിന്റെ കുറ്റിയിടല്‍ കര്‍മ്മം നടന്നു. കാനഡ എക്‌സിക്യുട്ടീവ് അംഗം റൈഹാന അബ്ദുള്‍ സലാമും ഗ്രാമ പഞ്ചായ അംഗം പി.സി. ബഷീറും ചേര്‍ന്നാണ് കുറ്റിയിടല്‍ കര്‍മ്മം നിര്‍വ്വഹിച്ചത്.
ഓര്‍ഫനേജ് കമ്മറ്റി പ്രസിഡണ്ട് പ്രഫസര്‍ സി ഉമ്മര്‍ അധ്യക്ഷത വഹിച്ചു. കായണ്ണ മഹല്ല് സെക്രട്ടറി ഇബ്രാഹീം, ഓര്‍ഫനേജ് പുനരധിവാസ പദ്ധതി ചെയര്‍മാന്‍ ഇമ്പിച്യാലി സിതാര, കണ്‍വീനര്‍ കെ സിറാജ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
ഓര്‍ഫനേജ് കമ്മറ്റി സെക്രട്ടറി പി.കെ ഇബ്രാഹീം സ്വാഗതവും ജമാഅത്തെ ഇസ്ലാമി ഏരിയ പ്രസിഡണ്ട് കെ മുബീര്‍ നന്ദിയും പറഞ്ഞു. മാനേജര്‍ സി. സലീം, പി. ഇബ്രാഹീം, കെ.പി അബ്ദുല്‍ ഖാദര്‍, റഈസ് കായണ്ണ എന്നിവര്‍ നേതൃത്വം നല്‍കി.
The act of pinning; Love house is ready in Kayanna