മുയിപ്പോത്ത് : വെണ്ണാറോട് എല്‍പി സ്‌കൂള്‍ വാര്‍ഷികാഘോഷം 'നിറവിന്റെ നൂറ്റിപ്പതിനാല്' സമുചിതമായി ആഘോഷിച്ചു. ചെറുവണ്ണൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എന്‍.ടി ഷിജിത്ത് ഉദ്ഘാടനം നിര്‍വ്വഹിച്ചു.

സ്വാഗതസംഘം ചെയര്‍മാന്‍ കെ.എം സതീഷ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ വാര്‍ഡ് അംഗം ഇ.കെ സുബൈദ അധ്യക്ഷ വഹിച്ചു. മേലടി എഇഒ പി ഹസീസ് മുഖ്യാതിഥിയായി. പ്രധാനധ്യാപിക സിന്ധു റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
അഭിലാഷ് തിരുവോത്ത് മുഖ്യ പ്രഭാഷണം നടത്തി. വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ മെഡല്‍ ജേതാവ് പേരാമ്പ്ര ഫയര്‍ ആന്റ് റസ്‌ക്യൂ അസിസ്‌റന്റ് സ്റ്റേഷന്‍ ഓഫീസര്‍ പി.സി പ്രേമന്‍, സ്‌കൂള്‍ പാചക തൊഴിലാളി എന്‍.സി ദേവി എന്നിവരെ ചടങ്ങില്‍ ആദരിച്ചു.
ടാലന്റ് സെര്‍ച്ച് പരീക്ഷയില്‍ മികച്ച വിജയം നേടിയ പ്രീ- പ്രൈമറി വിദ്യാര്‍ത്ഥികള്‍ക്ക് മൊമന്റോയും സര്‍ട്ടിഫിക്കറ്റും വിതരണം ചെയ്തു.
എംപിടിഎ പ്രസിഡണ്ട് ശ്രുതി പ്രസാദ്, സ്‌കൂള്‍ ലീഡര്‍ ആഷ്മിയ, എസ്എസ്ജി കണ്‍വീനര്‍ വി.കെ നാരായണന്‍, സ്‌കൂള്‍ മാനേജര്‍ രമേഷ് കോവുമ്മല്‍, സമീര്‍ അരിക്കോത്ത്, ഇ.പി സുബൈദ, ജീത്തു ശ്രീരാജ് എന്നിവര്‍ സംസാരിച്ചു.
Vennarod LP School celebrated its anniversary in a befitting manner