ശാക്കിറിന്റെ ജീവന്‍ നിലനിര്‍ത്താന്‍ നാട് ഒന്നിക്കുന്നു

ശാക്കിറിന്റെ ജീവന്‍ നിലനിര്‍ത്താന്‍ നാട് ഒന്നിക്കുന്നു
Feb 5, 2025 01:37 PM | By SUBITHA ANIL

ചെറുവണ്ണൂര്‍: ചെറുവണ്ണൂരിലെ ആവള ഒന്നാം വാര്‍ഡില്‍ താമസിക്കുന്ന ചെറുവോട്ട് കുന്നത്ത് ശാക്കിര്‍ എന്ന 32 കാരന്‍ കിടപ്പിലായിട്ട് മാസങ്ങളായി. ശ്വാസകോശ സംബന്ധമായ അസുഖം ശാക്കിറിന്റെ ജീവിത താളം തെറ്റിച്ചിരിക്കുന്നു. ചെറുവോട്ട് കുന്നത്ത് മൊയ്തുവിന്റയും പാത്തൂട്ടിയുടെയും മകനാണ് ശാക്കിര്‍.

ഓട്ടോ ഓടിച്ചും മല്‍സ്യ കച്ചവടം ചെയ്തും തന്റെ ജീവിതം കരുപ്പിടിപ്പിക്കുന്നതിനിടയിലാണ് ഗുരുതരമായ ശ്വാസകോശ രോഗം പിടിപെടുന്നത്. കോഴിക്കോട് മെഡിക്കല്‍ കോളജ്, ചെസ്റ്റ് ഹോസ്പിറ്റല്‍, മിംസ് ഹോസ്പിറ്റല്‍ എന്നിവിടങ്ങളില്‍ ചികില്‍സതേടിയെങ്കിലും ഫലം കണ്ടില്ല.

ഓക്‌സിജന്‍ സിലിണ്ടറിന്റെ സഹായത്തോടെയാണ് ഇപ്പോള്‍ ശാക്കിറിന്റെ ജീവന്‍ നിലനിര്‍ത്തുന്നത്. എഴുന്നേറ്റ് നടക്കുവാനോ ഇരിക്കുവാനോ കഴിയാതെ കിടന്ന കിടപ്പിലാണ്. ശ്വാസകോശം മാറ്റിവെക്കല്‍ ശസ്ത്രക്രിയ മാത്രമാണ് മുന്നിലുള്ള ഏക മാര്‍ഗ്ഗം. കോഴിക്കോട്ടെ ചികില്‍സക്ക് ശേഷം വിദക്ത ഡോക്ടറുമാരുടെ നിര്‍ദ്ദേശ പ്രകാരം ഹൈദരാബാദിലെ യശോദ ഹോസ്പിറ്റലില്‍ ശ്വാസകോശം മാറ്റി വെക്കല്‍ ശസ്ത്രക്രിയക്ക് നിര്‍ദ്ദേശിച്ചിരിക്കുകയാണ്.

ശ്വാസകോശം മാറ്റി വെച്ചാല്‍ അസുഖം പൂര്‍ണ്ണമായി ഭേദമാകുമെന്ന ഡോക്ടര്‍മാരുടെ അഭിപ്രായം കുടുംബത്തിനും, നാട്ടുകാര്‍ക്കും ആശ്വാസം പകര്‍ന്നിരിക്കുകയാണ്.

എന്നാല്‍ 45 ലക്ഷം രൂപ ചിലവ് വരുന്ന ശസ്ത്രക്രിയ കുടുംബത്തിനെ തളര്‍ത്തിയിരിക്കുന്നു. നിരവധി കാലത്തെ ചികില്‍സയുടെ ഭാഗമായി കുടുംബം സാമ്പത്തികമായി തകര്‍ന്നിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ശസ്ത്രക്രിയക്കാവശ്യമായ ഈ വലിയ സംഖ്യ കുടുംബത്തിന് താങ്ങാനാവുന്നതിലും അപ്പുറമാണ്.

ശാക്കിറിനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനുള്ള ജീവകാരുണ്യ പ്രവര്‍ത്തനത്തിന് ആവള ഗ്രാമം ഒറ്റക്കെട്ടായി ഒന്നിച്ചു ചേര്‍ന്നിക്കുകയാണ്. ഇതിനായി ആവള ചെറുവോട്ട് കുന്നത്ത് ശാക്കിര്‍ ചികിത്സ കമ്മറ്റി രൂപീകരിച്ചു.

വടകര എം.പി. ഷാഫി പറമ്പില്‍, ടി.പി. രാമക്യഷ്ണന്‍ എംഎല്‍എ, പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എന്‍.പി.ബാബു, ചെറുവണ്ണൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എന്‍.ടി. ഷിജിത്ത് എന്നിവര്‍ രക്ഷാധികാരികളായും പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ആദിലാ നിബ്രാസ് ചെയര്‍ പേഴ്സണ്‍, ഒ. മമ്മു കണ്‍വീനര്‍, എടത്തില്‍ കുഞ്ഞമ്മത് ട്രഷറര്‍ എന്നിവര്‍ ഭാരവാഹികളായും ശാക്കിര്‍ ചികില്‍സാ കമ്മറ്റി രൂപീകരിച്ച് പ്രവത്തനം ആരംഭിച്ചിരിക്കുകയാണ്.

ചികില്‍സാ കമ്മറ്റിയുടെ പേരില്‍ സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ പേരാമ്പ്ര ശാഖയില്‍ ജോയിന്റ് അക്കൗണ്ട് എടുത്തിരിക്കുകയാണ്.

google pay :8078196659

pathuty ck (mother)

അക്കൗണ്ട് വിവരങ്ങള്‍

A/C No: 0987053000004276

Name :Mr Mammu & Mr kunhammad

Bank :South Indian Bank

 Perambra branch

IFSC: SIBL0000987.

The nation unites to save Shakir's life at cheruvannur

Next TV

Related Stories
 ചങ്ങരോത്ത് ഫെസ്റ്റ് 'ദൃശ്യം 2025'  മെയ് 16 മുതല്‍ 21 വരെ

May 14, 2025 11:31 PM

ചങ്ങരോത്ത് ഫെസ്റ്റ് 'ദൃശ്യം 2025' മെയ് 16 മുതല്‍ 21 വരെ

ചങ്ങരോത്ത് ഫെസ്റ്റ് മെയ് 16 മുതല്‍ 21 വരെ കടിയങ്ങാട് പാലം...

Read More >>
 ബസും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ച് അപകടം

May 14, 2025 06:05 PM

ബസും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ച് അപകടം

പേരാമ്പ്ര ഭാഗത്തേക്ക് പോകുകയായിരുന്നു ബസും കുറ്റ്യാടി ഭാഗത്തേക്കു...

Read More >>
കക്കയത്ത് തടാകത്തില്‍ മുങ്ങി പോയ 3 വിദ്യാര്‍ത്ഥിനികളെ രക്ഷപ്പെടുത്തി

May 14, 2025 05:51 PM

കക്കയത്ത് തടാകത്തില്‍ മുങ്ങി പോയ 3 വിദ്യാര്‍ത്ഥിനികളെ രക്ഷപ്പെടുത്തി

കക്കയത്ത് ഉരക്കുഴി ഭാഗത്ത് ശങ്കരപുഴ തടാകത്തില്‍ ഇറങ്ങി മുങ്ങി പോയ...

Read More >>
 സ്വര്‍ണ്ണാഭരണം നഷ്ടപ്പെട്ടു

May 14, 2025 05:33 PM

സ്വര്‍ണ്ണാഭരണം നഷ്ടപ്പെട്ടു

സ്വര്‍ണ്ണാഭരണം നഷ്ടപ്പെട്ടു. പേരാമ്പ്ര ബാദുഷ സൂപ്പര്‍മാര്‍കെറ്റ് മുതല്‍...

Read More >>
ഉന്നത വിജയികള്‍ക്ക് പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തിന്റെ അനുമോദനം

May 14, 2025 01:31 PM

ഉന്നത വിജയികള്‍ക്ക് പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തിന്റെ അനുമോദനം

വിദ്യാര്‍ത്ഥികള്‍ക്കും കൂടുതല്‍ എ പ്ലസ് നേടിയ കുട്ടികളെ പരീക്ഷക്കിരുത്തിയ വിദ്യാലയങ്ങള്‍ക്കും പേരാമ്പ്ര ബ്ലോക്ക്...

Read More >>
കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഹൈബ്രിഡ് കഞ്ചാവുമായി യുവാക്കള്‍ പിടികൂടി

May 13, 2025 11:23 PM

കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഹൈബ്രിഡ് കഞ്ചാവുമായി യുവാക്കള്‍ പിടികൂടി

സംഭവത്തില്‍ കണ്ണൂര്‍ മട്ടന്നൂര്‍ സ്വദേശികളായ രണ്ടു പേരെ പൊലീസ് അറസ്റ്റു...

Read More >>
GCC News