മേപ്പയ്യൂര്‍: ബ്ലൂമിംഗ് ആര്‍ട്‌സിന്റെ നേതൃത്വത്തില്‍ രക്തദാനം ലക്ഷ്യമാക്കി തയ്യാറാക്കിയ ഡിജിറ്റല്‍ ബ്ലഡ് ബാങ്ക് ഡയറക്ടറി പ്രകാശനം ചെയ്തു.

പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഭാസ്‌ക്കരന്‍ കൊഴുക്കല്ലൂര്‍ പ്രകാശന കര്‍മ്മം നിര്‍വ്വഹിച്ചു. ബ്ലൂമിംഗ് പ്രസിഡന്റ് ഷബീര്‍ ജന്നത്ത് അധ്യക്ഷത വഹിച്ചു.
സെക്രട്ടറി പി.കെ. അബ്ദുറഹ്‌മാന്‍, കെ.എം. സുരേഷ്, അശ്വിന്‍ ബാബുരാജ്, എം.കെ. കുഞ്ഞമ്മത്, എം.എം. കരുണാകരന്‍, സി. നാരായണന്‍, കെ. ശ്രീധരന്‍, വിജീഷ് ചോതയോത്ത്, യു.കെ. അശോകന്‍, പി.കെ. അനീഷ്, സുധാകരന്‍ പറമ്പാട്ട് എന്നിവര്‍ സംസാരിച്ചു.
Blooming Arts Releases Digital Blood Bank Directory at meppayoor