പേരാമ്പ്ര: ലഹരിയുടെ ഉപയോഗം അനിയന്ത്രിതമായി വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ ലഹരിക്കെതിരെയുള്ള പോരാട്ടത്തില്‍ ഗുണകരമായ പരിഹാരം ജനങ്ങളുടെ കൂട്ടായ്മ മാത്രമാണെന്ന് എസ് വൈ എസ് പേരാമ്പ്ര സോണ്‍. നിയമങ്ങളും നിയമപാലകരും നോക്കുകുത്തിയാവുന്നിടത്ത് പൊതുജന കൂട്ടായ്മകളാണ് പരിഹാരം. മയക്കുമരുന്ന് കേസില്‍ പിടിയിലാവുന്നവര്‍ക്ക് മതിയായ ശിക്ഷയുടെ അഭാവവും സമൂഹത്തില്‍ ലഹരി വര്‍ദ്ധിച്ചു വരാന്‍ ഇടയാക്കിയെന്നും യോഗം അഭിപ്രായപ്പെട്ടു.

വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച് വിദ്യാര്‍ഥികള്‍ക്ക് മതിയായ ബോധവല്‍ക്കരണവും വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ രൂപീകരിച്ച സ്‌കൂള്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പുകളും സജീവമാക്കാന്‍ അധികാരികള്‍ മുന്നിട്ടിറങ്ങണമെന്നും ലഹരിക്കെതിരെയുള്ള പോരാട്ടത്തില്‍ സമാന മനസ്‌ക്കരുമായി യോജിച്ച് പ്രവര്‍ത്തിക്കുമെന്നും എസ്‌വൈഎസ് യൂത്ത് കൗണ്‍സില്‍ അംഗീകരിച്ച പ്രമേയത്തില്‍ പറഞ്ഞു.
പേരാമ്പ്ര തണല്‍ ഓഡിറ്റോറിയത്തില്‍ നടന്ന എസ്‌വൈഎസ് പേരാമ്പ്ര സോണ്‍ യൂത്ത് കൗണ്‍സില്‍ എം.ടി ശിഹാബുദ്ദീന്‍ അസ്ഹരി ഉദ്ഘാടനം ചെയ്തു. ശംസുദ്ധീന്‍ നിസാമി കൈപ്രം അധ്യക്ഷത വഹിച്ചു. സി.കെ റാശിദ് ബുഖാരി വിഷയം അവതരിപ്പിച്ചു. മുനീര്‍ സഖാഫി ഓര്‍ക്കാട്ടേരി നടുവണ്ണൂര്‍ സോണ്‍ പ്രഖ്യാപനം നടത്തി.
കോച്ചേരി കുഞ്ഞബ്ദുല്ല സഖാഫി, ബഷീര്‍ കുട്ടമ്പത്ത്, ഡോ: മുഹമ്മദലി മാടായി, ഇസ്മായില്‍ സഖാഫി തിരുവോട്, കുഞ്ഞബ്ദുള്ള പേരാമ്പ്ര, സി.പി മുഹമ്മദലി കക്കാട് ഇബ്രാഹിം നദ് വി കൂത്താളി മജീദ് രാമല്ലൂര്‍ എന്നിവര്‍ സംബന്ധിച്ചു. ലത്തീഫ് വാളൂര്‍ സ്വാഗതവും യൂസഫ് ലത്തീഫി കുന്നരം വെള്ളി നന്ദിയും പറഞ്ഞു.
SYS announced the zone at perambra