പന്തിരിക്കര: പന്തിരിക്കരയില്‍ സംഘം ചേര്‍ന്ന് ആക്രമണം ദളിത് യുവാവിന് പരുക്ക്. ഹോട്ടലില്‍ ഭക്ഷണം കഴിച്ച് പണം നല്‍കാന്‍ വൈകിയതിലാണ് അക്രമം നടന്നതെന്നും കൊലപാതക ശ്രമമെന്നും കുടുംബം. മുതുകാട് ചെങ്കോട്ടക്കൊല്ലി കേളം പൊയില്‍ മിജിന്‍സ് എന്ന നന്ദു (40) നാണ് ഒരു കൂട്ടം ആളുകള്‍ മര്‍ദിച്ച് അവശനാക്കിയത്.

പന്തിരിക്കരയില്‍ ജോലി ചെയ്യുന്ന മിജിന്‍സ് ടൗണിലെ ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ കയറുകയും ഭക്ഷണം കഴിച്ച് കഴിഞ്ഞ് കൈ കഴുകുമ്പോള്‍ ഫോണ്‍ വന്നത് എടുത്ത് പുറത്തേക്ക് ഇറങ്ങിനിന്നു എന്നും ഫോണ്‍ കഴിഞ്ഞ് തിരിച്ചു വന്ന് പണം നല്‍കാന്‍ എത്തിയ മിജിന്‍സിനെ ഹോട്ടല്‍ ഉടമയും കൂട്ടാളികളും ചേര്‍ന്ന് ചീത്ത വിളിക്കുകയും മര്‍ദിക്കുകയുമായിരുന്നു വെന്ന് മിജിന്‍സ് പറഞ്ഞു.
അവശനായ മിജിന്‍സ് സ്ഥിരം ഭക്ഷണം കഴിക്കുന്ന ഹോട്ടല്‍ ആയതിനാല്‍ ആരെയും അറിയിക്കാതെ പണവും കൊടുത്ത് തൊട്ടടുത്ത പഞ്ചായത്ത് കെട്ടിടത്തില്‍ അഭയം തേടുകയായിരുന്നു. എന്നാല്‍ പിന്നാലെ എത്തിയ ഹോട്ടല്‍ ഉടമയും സംഘവും പിടിച്ച് വച്ച് ജാതിപ്പേര് വിളിക്കുകയും മര്‍ദിക്കുകയായിരുന്നു എന്ന് മിജിന്‍സ് പെരുവണ്ണാമൂഴി പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
അക്രമത്തില്‍ മിജിന്‍സിന് തലയ്ക്കും നെഞ്ചിലും സാരമായി പരുക്ക് പറ്റിയിട്ടുണ്ട്. സാരമായി പരുക്കേറ്റ് അവശനായ മിജിന്‍സിനെ പേരാമ്പ്ര താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു.
Gang attack in Pandirikara; Dalit youth injured