നന്മ മനസ്സുകള്‍ക്ക് ആദരവുമായി ചങ്ങരോത്ത് ഗ്രാമ പഞ്ചായത്ത് വാര്‍ഡ് വികസന സമിതി

നന്മ മനസ്സുകള്‍ക്ക് ആദരവുമായി ചങ്ങരോത്ത് ഗ്രാമ പഞ്ചായത്ത് വാര്‍ഡ് വികസന സമിതി
Feb 7, 2025 11:35 AM | By SUBITHA ANIL

പേരാമ്പ്ര: നന്മ മനസ്സുകള്‍ക്ക് ചങ്ങരോത്ത് ഗ്രാമ പഞ്ചായത്ത് 14-ാം വാര്‍ഡ് വികസന സമിതി ആദരവ് നല്‍കി.

കടിയങ്ങാട് അടക്ക പറിക്കുന്നതിനിടയില്‍ യന്ത്രത്തില്‍ കാല്‍ കുടുങ്ങി തലകീഴായി കിടന്ന വയോധികനായ തൊട്ടാര്‍ മയങ്ങിയില്‍ അമ്മദ് ഹാജിയെ അപകടത്തില്‍ നിന്ന് രക്ഷിക്കുന്നതില്‍ സമയോചിതമായി രക്ഷാദൗത്യത്തിന് സഹായകരമായ പ്രവര്‍ത്തനം നടത്തിയ റിജേഷ് കടിയങ്ങാട് പാലം, മുനീര്‍ മലയില്‍, റിയാസ് നാഗത്ത് എന്നിവരെയും സംഭവം ആദ്യം കണ്ട് നാട്ടുകാരെ വിവരം അറിയിച്ച തൊഴിലുറപ്പ് തൊഴിലാളികളെയും ആദരിച്ചു.

കൂടാതെ രാഷ്ട്രപതിയുടെ അഗ്‌നിരക്ഷാ മെഡല്‍ നേടിയ പേരാമ്പ്ര അഗ്‌നി രക്ഷാനിലയത്തിലെ അസി. സ്റ്റേഷന്‍ ഓഫീസര്‍ പി.സി പ്രേമന്‍, വീട് കയറി പ്ലാസ്റ്റിക് സാധനം ശേഖരിക്കുന്നതിനിടയില്‍ കളഞ്ഞ് കിട്ടിയ പൈസ വീട്ടുകാരേ തിരിച്ചേല്‍പ്പിച്ച ഹരിത കര്‍മ്മസേനാ അംഗങ്ങളായ മീനാക്ഷി, പ്രീത എന്നിവരേയും ചടങ്ങില്‍ വെച്ച് ചങ്ങരോത്ത് ഗ്രാമ പഞ്ചായത്ത് 14-ാം വാര്‍ഡ് വികസന സമിതി ആദരിച്ചു.

വാര്‍ഡ് അംഗം കെ.എം ഇസ്മായില്‍ ഉപഹാരം കൈമാറി. ചടങ്ങില്‍ മൂസ കോത്തമ്പ്ര അധ്യക്ഷത വഹിച്ചു. പി.എം സത്യന്‍, പി.എം മൊയ്തു, ടി.വി നിജേഷ്, സിഡിഎസ് അംഗം മീനാക്ഷി മുള്ളമ്പലത്തില്‍, എം.പി ധന്യ എന്നിവര്‍ സംസാരിച്ചു. കെ.പി ഗിരീശന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ സാറ നന്ദിയും പറഞ്ഞു.



Changaroth Gram Panchayat Ward Development Committee with respect to good minds

Next TV

Related Stories
ഹാജിമാര്‍ക്കുള്ള യാത്രയയപ്പും ഹജ്ജ് പഠന ക്ലാസും

May 9, 2025 01:40 PM

ഹാജിമാര്‍ക്കുള്ള യാത്രയയപ്പും ഹജ്ജ് പഠന ക്ലാസും

നൊച്ചാട് ഗ്രാമപഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി ഹജ്ജ് പഠന ക്ലാസും യാത്രയയപ്പും സംഘടിപ്പിച്ചു. ഈ വര്‍ഷത്തെ ഹജ്ജ് കര്‍മ്മത്തിന് പോകുന്നവര്‍ക്കാണ്...

Read More >>
കൂത്താളി ഇഎംഎസ് ഗ്രന്ഥാലയം ബാലവേദി സംഘടിപ്പിച്ച ബാലസംഗമം ശ്രദ്ധേയമായി

May 9, 2025 01:05 PM

കൂത്താളി ഇഎംഎസ് ഗ്രന്ഥാലയം ബാലവേദി സംഘടിപ്പിച്ച ബാലസംഗമം ശ്രദ്ധേയമായി

കൂത്താളി ഇഎംഎസ് ഗ്രന്ഥാലയം ബാലവേദിയുടെ ആഭിമുഖ്യത്തില്‍ കുട്ടികളുടെ വായനയും സര്‍ഗ്ഗ...

Read More >>
ചങ്ങരോത്ത് ഫെസ്റ്റ്; സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം

May 9, 2025 12:32 PM

ചങ്ങരോത്ത് ഫെസ്റ്റ്; സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം

മെയ് 14 മുതല്‍ 21 വരെ കടിയങ്ങാട് പാലത്ത് വെച്ച് നടക്കുന്ന ചങ്ങരോത്ത് ഫെസ്റ്റ് - ദൃശ്യം 2025 ന്റെ...

Read More >>
ബ്ലോക്ക് പഞ്ചായത്ത് മികച്ച പ്രവര്‍ത്തനം നടത്തിയ ഗ്രാമപഞ്ചായത്തുകള്‍ക്കുള്ള പുരസ്‌കാരം നല്‍കി

May 9, 2025 12:14 PM

ബ്ലോക്ക് പഞ്ചായത്ത് മികച്ച പ്രവര്‍ത്തനം നടത്തിയ ഗ്രാമപഞ്ചായത്തുകള്‍ക്കുള്ള പുരസ്‌കാരം നല്‍കി

ബ്ലോക്ക് പഞ്ചായത്ത് 2024-25 സാമ്പത്തിക വര്‍ഷത്തില്‍ മികച്ച പ്രവര്‍ത്തനം നടത്തിയ ഗ്രാമപഞ്ചായത്തുകള്‍ക്കുള്ള പുരസ്‌കാരം...

Read More >>
പേരാമ്പ്രയില്‍ സമ്മര്‍ ക്രിക്കറ്റ് ക്യാമ്പ് സംഘടിപ്പിക്കുന്നു

May 9, 2025 11:54 AM

പേരാമ്പ്രയില്‍ സമ്മര്‍ ക്രിക്കറ്റ് ക്യാമ്പ് സംഘടിപ്പിക്കുന്നു

കേരള ക്രിക്കറ്റ് അസോസിയേഷന്റെയും, പേരാമ്പ്ര ഹയര്‍ സെക്കന്ററി സ്‌കൂളിന്റെയും...

Read More >>
സ്‌നേഹവീടിന് തറക്കല്ലിട്ടു

May 9, 2025 11:17 AM

സ്‌നേഹവീടിന് തറക്കല്ലിട്ടു

സ്‌നേഹവീടിന്റെ തറക്കല്ലിടല്‍ കര്‍മ്മം സംഘടിപ്പിച്ചു. പേരാമ്പ്ര ഹയര്‍ സെക്കന്ററി സ്‌കൂള്‍ പിടിഎ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സ്‌കൂള്‍...

Read More >>
Top Stories










News Roundup






Entertainment News