മേപ്പയ്യൂര്‍: കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ പത്താംതരം പരീക്ഷതീവ്രപരിശീലന പരിപാടിയായ ഫോട്ടോ ഫിനിഷ് ഉദ്ഘാടനം ചെയ്തു. ജില്ലയിലെ പത്താംതരം വിദ്യാര്‍ത്ഥികളുടെ മികച്ച റിസല്‍ട്ടി നായുള്ള പദ്ധതിയാണിത്.

ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ മേപ്പയ്യൂരില്‍ ജില്ലാ പഞ്ചായത്ത് അംഗം സി.എം. ബാബു പരിപാടി ഉദ്ഘാടനം ചെയ്തു. പിടിഎ വൈസ് പ്രസിഡന്റ് ഷബീര്‍ ജന്നത്ത് അധ്യക്ഷത വഹിച്ചു.
എസ്എംസി ചെയര്‍മാന്‍ വി. മുജീബ്, പ്രധാനധ്യാപകരായ കെ. നിഷിദ്, കെ.എം. മുഹമ്മദ്, എസ്ആര്‍ജി കണ്‍വീനര്‍ കെ.ടി. സ്മിത, വിജയോല്‍സവം കണ്‍വീനര്‍ എം. ബിന്ദു, സ്റ്റാഫ് സെക്രട്ടറി എന്‍.വി. നാരായണന്‍ എന്നിവര്‍ സംസാരിച്ചു. ഹയര്‍ സെക്കന്ററി പ്രിന്‍സിപ്പല്‍ എം. സക്കീര്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ വി.എം. മിനിമോള്‍ നന്ദിയും പറഞ്ഞു.
SSLC inaugurated the intensive training at meppayoor