കായണ്ണ: കായണ്ണ ഗവ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ നാഷണല്‍ സര്‍വീസ് സ്‌കീം കേരള ജൈവവൈവിധ്യ ബോഡുമായി സഹകരിച്ച് ജൈവവൈവിധ്യ ദേശീയ സെമിനാര്‍ സംഘടിപ്പിച്ചു. കായണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. കെ ശശി ഉദ്ഘാടനം ചെയ്തു.

എന്‍എസ്എസ് യൂണിറ്റ് സ്‌കൂളില്‍ നിര്‍മിച്ച എന്‍എസ്എസ് സ്‌ക്വയറിന്റെ ഉദ്ഘാടനം ഹയര്‍സെക്കന്‍ഡറി ജോയിന്‍ ഡയറക്ടറും എന്‍എസ്എസ് സംസ്ഥാന കോഡിനേറ്ററുമായ ഡോ. എസ്. ഷാജിത നിര്‍വ്വഹിച്ചു.
ഉപജീവനം പദ്ധതിയുടെ ഉദ്ഘാടനം സ്റ്റേറ്റ് എന്‍എസ്എസ് ഓഫീസര്‍ ഡോ. ആര്‍.എന്‍ അന്‍സാര്‍ നിര്‍വ്വഹിച്ചു. പിടിഎ പ്രസിഡണ്ട് എം അജിത് കുമാര്‍ അധ്യക്ഷത വഹിച്ചു.
ഹയര്‍സെക്കന്‍ഡറി വിഭാഗം കോഴിക്കോട് റീജണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ എം സന്തോഷ് കുമാര്‍, ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ ചെയര്‍പേഴ്‌സണ്‍ കെ.വി ബിന്‍ഷ, ഗ്രാമപഞ്ചായത്ത് അംഗം ജയപ്രകാശ് കായണ്ണ, വനം വകുപ്പ് സോഷ്യല്‍ കണ്‍സര്‍വേറ്റര്‍ ആര്‍. കീര്‍ത്തി ഐഎഫ്എസ്, കേരള ജൈവവൈവിധ്യ ബോര്‍ഡ് ജില്ലാ കോര്‍ഡിനേറ്റര്‍ ഡോ. കെ.പി മഞ്ജു, എന്‍എസ്എസ് റീജിയണല്‍ കോഡിനേറ്റര്‍ എസ് ശ്രീചിത്ത്,
ഹയര്‍സെക്കന്‍ഡറി വിഭാഗം ജില്ലാ കോര്‍ഡിനേറ്റര്‍ ജി. മനോജ് കുമാര്‍, ക്ലസ്റ്റര്‍ കോഡിനേറ്റര്‍ സി.കെ ജയരാജന്‍, പ്രിന്‍സിപ്പാള്‍ ടി.ജെ പുഷ്പവല്ലി, പ്രോഗ്രാം ഓഫീസര്‍ ഡോ: എം.എം സുബീഷ്, പ്രധാനധ്യാപകന്‍ എം ഭാസ്‌കരന്‍, പ്രജീഷ് തത്തോത്ത്, റഷീദ് പുത്തന്‍പുര, ഡോ. ശ്രീലു ശ്രീപദി, ടി സത്യന്‍, വി.കെ സരിത, കെ.ജി ഷിനു രാജ്, സി.എസ് സോണിയ, ജിന്‍സി പീറ്റര്‍, സിബി അലക്‌സ്, ശ്രീനന്ദ, ശ്രീയ എസ് ജിത്ത്, ദേവിക എന്നിവര്‍ സംസാരിച്ചു.
A National Seminar on Biodiversity was organized at Kayanna Govt Higher Secondary School