പേരാമ്പ്ര: പേരാമ്പ്ര, ചക്കിട്ടപാറ പഞ്ചായത്തിലെ മുതുകാട് വനംവകുപ്പിന്റെ നേതൃത്വത്തില്‍ ആരംഭിക്കാന്‍ ഇരുന്ന കടുവ സഫാരി പാര്‍ക്കിന്, കോഴിക്കോട് ബയോളജിക്കല്‍ പാര്‍ക്ക് സംസ്ഥാന ബജറ്റില്‍ അഞ്ചുകോടി രൂപ വകയിരുത്തിയതോടെ പദ്ധതിയാഥാര്‍ഥ്യമാക്കുന്നതില്‍ വേഗമേറും.

പെരുവണ്ണാമൂഴി ടൂറിസം കേന്ദ്രത്തിന് സമീപമാണ് പാര്‍ക്ക് വരുന്നതെന്നതിനാല്‍ മേഖലയിലെ ടൂറിസം വളര്‍ച്ചക്കും ഗുണമാകും. പ്ലാന്റേഷന്‍ കോര്‍ പ്പറേഷന്റെ പേരാമ്പ്ര എസ്റ്റേറ്റിന്റെ 127 ഹെക്ടര്‍സ്ഥലമാണ് പാര്‍ക്ക് സ്ഥാപിക്കാനായി കണ്ടെത്തിയത്. വിശദമായ പദ്ധതിരേഖ തയ്യാറാക്കാന്‍ കണ്‍സല്‍ട്ടന്‍സിയായി ഡല്‍ഹിയിലെ ജെയിന്‍ ആന്‍ഡ് അസോസിയേറ്റ്‌സിനെ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിട്ടുണ്ട്.
64 ലക്ഷം രൂപ ഇതിനായി അനുവദിക്കുകയും ചെയ്തു. ആറു മാസത്തിനുള്ളില്‍ ഡി.പി.ആറും വിശദമായ മാനേജ്‌മെന്റ് പ്ലാനും തയ്യാറാക്കി സമര്‍പ്പിക്കാനായിരുന്നു നിര്‍ദേശം. 2023 നവംബര്‍ 18-നാണ് കടുവ സഫാരിപാര്‍ക്ക് ആരംഭിക്കാന്‍ അനുമതി നല്‍കി സര്‍ക്കാര്‍ ഉത്തരവായത്.
പാര്‍ക്കില്‍ ആനിമല്‍ ഹോംസ് സ്‌പെയ്സ് സെന്റര്‍ ആരംഭിക്കുന്നതിന് കിഫ്ബി മുഖേന പത്തുകോടി അനുവദിച്ച് നേരത്തെ ഭരണാനുമതിയായിട്ടുണ്ട്. ജനവാസമേഖലയില്‍ ഇറങ്ങുന്നതും പരിക്കുപറ്റിയതും ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളതുമായ കടുവകളെ പുനരധിവസിപ്പിക്കുന്നതാണ് ഈ സെന്റര്‍.
Tourism growth has benefited; 5 crores for Tiger Safari Park