പേരാമ്പ്ര മണ്ഡലത്തില്‍ 27 കോടിയുടെ വികസന പദ്ധതി; പോളിടെക്‌നിക് സ്ഥാപിക്കാന്‍ അഞ്ചുകോടി

പേരാമ്പ്ര മണ്ഡലത്തില്‍ 27 കോടിയുടെ വികസന പദ്ധതി; പോളിടെക്‌നിക് സ്ഥാപിക്കാന്‍ അഞ്ചുകോടി
Feb 8, 2025 12:11 PM | By SUBITHA ANIL

പേരാമ്പ്ര: സംസ്ഥാനബജറ്റില്‍ പേരാമ്പ്ര നിയമസഭാമണ്ഡലത്തില്‍ 27 കോടിയുടെ വികസന പദ്ധതികള്‍ സ്ഥാനംപിടിച്ചു. പേരാമ്പ്രയില്‍ ഏറെക്കാലമായുള്ള ആവശ്യമായിരുന്ന പോളിടെക്നിക് സ്ഥാപിക്കാന്‍ അഞ്ചു കോടിരൂപ ബജറ്റില്‍ വകയിരുത്തി. ചങ്ങരോത്ത് പഞ്ചായത്തിലാണ് പോളിടെക്‌നിക് സ്ഥാപിക്കാനുദ്ദേശിക്കുന്നത്.

ചക്കിട്ടപാറ പഞ്ചായത്തിലെ മുതുകാട് പേരാമ്പ്ര സര്‍ക്കാര്‍ ഐ.ടി.ഐ. കഴിഞ്ഞ എല്‍.ഡി.എഫ്. സര്‍ക്കാരിന്റെ കാലത്ത് സ്ഥാപിച്ചിട്ടുണ്ട്. പോളിടെക്‌നിക് കൂടി വരുന്നതോടെ ഒരു സര്‍ക്കാര്‍ മേഖലയില്‍ സാങ്കേതിക വിദ്യാഭ്യാസത്തിന് വിദ്യാര്‍ഥികള്‍ക്ക് പുതിയ അവസരമാണ് ലഭ്യമാകുക.

വനംവകുപ്പ് 2003-ല്‍ പ്രഖ്യാപിച്ച ചക്കിട്ടപാറ പഞ്ചായത്തിലെ മുതുകാടുള്ള കടുവ സഫാരി പാര്‍ക്കിനും (കോഴി ക്കോട് ബയോളജിക്കല്‍ പാര്‍ക്ക്) ബജറ്റില്‍ അഞ്ചുകോടി വകയിരുത്തിയിട്ടുണ്ട്. പെരുവണ്ണാമുഴി മേഖലയിലെ ടൂറിസം വികസനത്തിന് പദ്ധതി ഉണര്‍വേകും. ഏറെ വിനോദസഞ്ചാരികള്‍ എത്തുന്ന അകലാപ്പുഴയിലെ ടൂറിസം വികസനത്തിനും അഞ്ചുകോടി അനുവദിച്ചതാണ് മറ്റൊരു നേട്ടം.

കുറ്റ്യാടി ജലസേചനപദ്ധതി കനാല്‍ നവീകരണത്തിന് അഞ്ചു കോടിരൂപയും അനുവദിച്ചിട്ടുണ്ട്. അരനൂറ്റാണ്ടുപിന്നിട്ട കുറ്റ്യാടി ജല സേചനപദ്ധതി കനാല്‍ നവീകരിക്കാന്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തുതന്നെ വിശദമായ പദ്ധതി സര്‍ക്കാരിന് സമര്‍പ്പിച്ചതാണ്. മുന്‍വര്‍ഷങ്ങളിലും കനാല്‍ നവീകരണത്തിനായി ഫണ്ട് അനുവദിച്ചിരുന്നു. വലിയതുക ആവശ്യമായിവരുന്നതിനാല്‍ ഘട്ടം ഘട്ടമായാണ് നവീകരണം നടത്തുന്നത്.

പേരാമ്പ്രയില്‍ പുതുതായി അനുവദിച്ച ഡിവൈ.എ. പി. ഓഫീസ്. പൊലീസ് സ്റ്റേഷന്‍ കെട്ടിടത്തിന് മൂന്നുകോടി രൂപയും നീക്കിവെച്ചു. നേരത്തേയുള്ള പേരാമ്പ്ര സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ ഓഫീസാണ് നിലവില്‍ ഡിവൈ.എസ്.പി ഓഫീസായി പ്രവര്‍ത്തിക്കുന്നത്. ശ്രീവാസുദേവാശ്രമം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കെട്ടടത്തിന് നാലുകോടി രൂപയും ബജറ്റില്‍ വകയിരുത്തി. എല്ലാ പദ്ധതികളും ടെന്‍ഡര്‍ ചെയ്യാന്‍ ആവശ്യമായ 20 ശതമാനം തുകയാണ് ആദ്യഘട്ടത്തില്‍ അനുവദിക്കുന്നത്.



27 crore development project in Perambra constituency; 5 crores to set up a polytechnic

Next TV

Related Stories
പേരാമ്പ്രയില്‍ ബൈക്ക് ബസ്സില്‍ ഇടിച്ച് യുവാവിന് പരിക്ക്

Jul 18, 2025 11:56 PM

പേരാമ്പ്രയില്‍ ബൈക്ക് ബസ്സില്‍ ഇടിച്ച് യുവാവിന് പരിക്ക്

പേരാമ്പ്ര ചിലമ്പ വളവിന് സമീപം കാരയില്‍ വളവിലാണ് ബൈക്ക് ബസ്സില്‍ ഇടിച്ച്...

Read More >>
എം.പി ഫണ്ടില്‍ നിന്നു ലഭിച്ച ആംബുലന്‍സ് സ്വീകരിക്കാതെ ഫണ്ട് ലാപ്സാക്കാനുള്ള ബ്ലോക്ക് പഞ്ചായത്ത് നീക്കത്തില്‍ പ്രതിഷേധം

Jul 18, 2025 05:18 PM

എം.പി ഫണ്ടില്‍ നിന്നു ലഭിച്ച ആംബുലന്‍സ് സ്വീകരിക്കാതെ ഫണ്ട് ലാപ്സാക്കാനുള്ള ബ്ലോക്ക് പഞ്ചായത്ത് നീക്കത്തില്‍ പ്രതിഷേധം

വടകര എം.പി ഷാഫി പറമ്പിലിന്റെ ആസ്ഥിവികസന ഫണ്ടില്‍ നിന്നും പേരാമ്പ്ര താലൂക്ക്...

Read More >>
പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ മര്‍ദ്ദിച്ചതായി പരാതി

Jul 18, 2025 03:36 PM

പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ മര്‍ദ്ദിച്ചതായി പരാതി

വാകയാട് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ കൂട്ടം ചേര്‍ന്ന് പ്ലസ് വണ്‍...

Read More >>
 ഉമ്മന്‍ചാണ്ടി അനുസ്മരണവുമായി ഓര്‍മ പാലിയേറ്റീവ് കെയര്‍

Jul 18, 2025 01:27 PM

ഉമ്മന്‍ചാണ്ടി അനുസ്മരണവുമായി ഓര്‍മ പാലിയേറ്റീവ് കെയര്‍

മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന ഉമ്മന്‍ ചാണ്ടിയുടെ 2 ാം ചരമ വാര്‍ഷികം ഉമ്മന്‍ ചാണ്ടി റിലീഫ് ആന്റ് മെമ്മോറിയല്‍ ആക്ടിവിറ്റീസ്...

Read More >>
ദിയ ഗോള്‍ഡിന്റെ ആദരം

Jul 18, 2025 01:15 PM

ദിയ ഗോള്‍ഡിന്റെ ആദരം

ദിയാ ഗോള്‍ഡ് & ഡയമണ്ട്‌സിന്റെ ആദരം വി. ദക്ഷിണാമൂര്‍ത്തി ദൃശ്യമാധ്യമ ശ്രേഷ്ഠപുരസ്‌കാരത്തിന്...

Read More >>
കാമരാജ് ജയന്തി വാരാഘോഷം സംഘടിപ്പിച്ചു

Jul 18, 2025 11:48 AM

കാമരാജ് ജയന്തി വാരാഘോഷം സംഘടിപ്പിച്ചു

കെ. കാമരാജിന്റെ 123-ാമത് ജയന്തി...

Read More >>
Top Stories










News Roundup






//Truevisionall