മേപ്പയ്യൂര്‍: ജനകീയ സാംസ്‌കാരിക ഉത്സവമായ മേപ്പയൂര്‍ ഫെസ്റ്റിന് സമാപനമായി. വിവിധ പരിപാടികളോടുകൂടി എട്ടു ദിവസം നീണ്ടു നിന്ന ഫെസ്റ്റിനാണ് സമാപനമായത്.

സമാപന സമ്മേളനം തുറമുഖം മ്യൂസിയം വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. രാജന്‍ അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. ഗവാസ്, ജില്ലാ പഞ്ചായത്തംഗങ്ങളായ വി.പി ദുല്‍ഖിഫില്‍, സി.എം. ബാബു, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍.പി. ശോഭ, സെക്രട്ടറി കെ.പി. അനില്‍ കുമാര്‍, കീഴരിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. നിര്‍മല, എ.സി. അനൂപ്, വി.പി. രമ, കെ. കുഞ്ഞിരാമന്‍, ഭാസ്‌കരന്‍ കൊഴുക്കല്ലൂര്‍, മഞ്ഞക്കുളം നാരായണന്‍,
കെ.കെ. നിഷിത, അഷിത നടുക്കാട്ടില്‍, വിപി. രമ, ജനറല്‍ കണ്‍വീനര്‍ വി. സുനില്‍, പ്രോഗ്രാം കമ്മറ്റി കണ്‍വീനര്‍ കെ. രതീഷ്, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ എന്‍.എം. ദാമോദരന്‍, കെ. കുഞ്ഞിക്കണ്ണന്‍, പി.കെ. അനീഷ്, എം.എം. അഷറഫ്, എം.കെ. രാമചന്ദ്രന്‍, ബൈജു കൊളോറത്ത്, പി. ബാലന്‍ മേലാട്ട് നാരായണന്‍, എം.ടി.സി. അമ്മത് തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് തകര മ്യൂസിക് ബാന്റിന്റെ സംഗീത രാത്രി അരങ്ങേറി.
The popular cultural festival Mepayur Fest has come to an end