പേരാമ്പ്ര : പേരാമ്പ്ര നിയോജക മണ്ഡലം ഡിഫ്രന്റ്‌ലി ഏബിള്‍ഡ് പീപ്പിള്‍സ് ലീഗ് ഡിഎപിഎല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു. കോഴിക്കോട് ജില്ലാ മുസ്ലീം ലീഗ് സെക്രട്ടറി സി.പി.എ. അസീസ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു.

കേരള സംസ്ഥാന ബജറ്റില്‍ ക്ഷേമ പെന്‍ഷന്‍ വര്‍ദ്ധിപ്പിക്കാതെയും ആശ്വാസ കിരണം പദ്ധതി വഴി നല്‍കി വരുന്ന സാമ്പത്തി സഹായം നിര്‍ത്തി വെച്ച് ഭിന്നശേഷിക്കാരെയും അവരുടെ ആശ്രിതരേയും അവഗണിച്ച് മുന്നോട്ട് പോകുന്ന സര്‍ക്കാര്‍ പ്രവണതക്കെതിരെ പൊതു സമൂഹം ഒറ്റക്കെട്ടായി പ്രതിഷേധ സ്വരം ഉയര്‍ത്തണമെന്ന് അദ്ദേഹം പറഞ്ഞു. കുഞ്ഞമ്മദ് കക്കമുക്ക് അധ്യക്ഷത വഹിച്ചു.
എം.കെ.സി. കുട്ട്യാലി, ഡിഎപിഎല്‍ ജില്ലാ ജനറല്‍ സെക്രട്ടറി എന്‍.സി മുഹമ്മദ്, അബ്ദുല്‍ അസീസ് നമ്പ്രത്ത്കര, സി ഹമീദ്, ലത്തീഫ് കല്ലോട്, ഫൈസല്‍, സലാം, ഉബൈദ് എന്നിവര്‍ സംസാരിച്ചു. ടി.കെ യൂസുഫ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ ടി. നിസാര്‍ നന്ദിയും പറഞ്ഞു.
പേരാമ്പ്ര നിയോജക മണ്ഡലം ഡിഎപിഎല്‍ ഭാരവാഹികളായി കുഞ്ഞമ്മദ് കക്കറമുക്ക് പ്രസിഡണ്ട്, സി ഹമീദ്, എം.സി ഇമ്പിച്ചി ആലി, എന്‍.വി സാവിത്ത് എന്നിവര്‍ വൈസ് പ്രസിഡണ്ടുമാര്‍, ലത്തീഫ് കല്ലോട്, ഫൈസല്‍ മൂരികുത്തി, റിയാസ് തുറയൂര്‍ എന്നിവര്‍ സെക്രട്ടറിമാര്‍, ട്രഷറര്‍ ടി. നിസാര്‍ എന്നിവരെ തിരഞ്ഞെടുത്തു.
Neglect towards differently-abled people should end; CPA Aziz