പേരാമ്പ്ര : വര്‍ധിച്ചു വരുന്ന ലഹരി ഉപയോഗത്തിനെതിരെ മുസ്ലിം യൂത്ത് ലീഗ് ബോധവല്‍ക്കരണം ആരംഭിച്ചു.

സംസ്ഥാന കമ്മിറ്റി ആഹ്വാന പ്രകാരം നടക്കുന്ന മില്യണ്‍ ഷൂട്ട് ക്യാമ്പയിന്റെ ചങ്ങരോത്ത് പഞ്ചായത്ത് തല ഉദ്ഘാടനം കടിയങ്ങാട് പാലം ടെറഫില്‍ ജില്ലാ വൈസ് പ്രസിഡന്റ് സയ്യിദ് അലി തങ്ങള്‍ നിര്‍വ്വഹിച്ചു. പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് അബ്ദുല്‍ റഷീദ് കരിങ്ങണ്ണിയില്‍ അധ്യക്ഷത വഹിച്ചു.
നിയോജക മണ്ഡലം യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി ശിഹാബ് കന്നാട്ടി ലഹരി വിരുദ്ധ സന്ദേശം നല്‍കി.
പഞ്ചായത്ത് യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി സിദ്ധീഖ് തൊണ്ടിയില്‍, മുഹമ്മദലി കന്നാട്ടി, ഫൈസല്‍ കടിയങ്ങാട്, മിഖ്ദാദ് പുറവൂര്‍, ടി.കെ അന്‍ഷിഫ് എന്നിവര്‍ സംസാരിച്ചു.
Youth League conducted million shoot campaign against drug addiction