പേരാമ്പ്ര : ലാസ്റ്റ് കല്ലോട് മമ്മിളിതാഴെ വയലിലെ കിടങ്ങില്‍ കുടുങ്ങിയ പശുവിനെ അഗ്‌നിരക്ഷാസേന രക്ഷപ്പെടുത്തി.വയലില്‍ മേയുന്നതിനിടെ പശു ഇടുങ്ങിയ തോട്ടില്‍ കുടുങ്ങി പോവുകയായിരുന്നു. കൈകാലുകള്‍ തളര്‍ന്നുപോയ പശുവിനെ ഏറെ നേരത്തെ പരിശ്രമത്തിന് ശേഷമാണ് പരിക്കൊന്നും കൂടാതെ രക്ഷപ്പെടുത്താന്‍ കഴിഞ്ഞത്.

പേരാമ്പ്ര അഗ്‌നി രക്ഷാ നിലയത്തില്‍ നിന്നും സ്റ്റേഷന്‍ ഓഫീസര്‍ സി.പി ഗിരീശന്റെയും സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ കെ.ടി റഫീക്കിന്റെയും നേതൃത്വത്തില്‍ എത്തിയ കെ.ശ്രീകാന്ത്, ആര്‍.ജിനേഷ്, അഭി ലജ്പത് ലാല്‍, പി.പി രജീഷ്, ഹോം ഗാര്‍ഡ് പി.മുരളീധരന്‍ എന്നിവര്‍ അടങ്ങിയ സംഘവും നാട്ടുകാരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി.
Perambra Fire Rescue Rescue Team rescues cow stuck in ditch