കാവുന്തറ: കളഞ്ഞ്കിട്ടിയ സ്വര്‍ണ്ണാഭരണം തിരിച്ചി നല്‍കി മമ്മു മാത്യകയായി. കഴിഞ്ഞ ദിവസം പള്ളിയില്‍ പ്രാര്‍ത്ഥന കഴിഞ്ഞ് തിരിച്ച വരുകയായിരുന്ന കാവുന്തറ സ്വദേശിയായ കുറ്റിമാക്കൂല്‍ മമ്മുവിന് വഴിയില്‍ വെച്ച് സ്വര്‍ണ്ണാഭരണം കളഞ്ഞ് കിട്ടുകയായിരുന്നു.

ഇദ്ദേഹം ഇതിന്റെ ഉടമയെ അന്യേഷിക്കുന്നതിനിടയിലാണ് പാറകുളങ്ങര സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയുടെ ബ്രേസ്ലറ്റ് നഷ്ടപെട്ടതായി സമൂഹമാധ്യമങ്ങളില്‍ വിവരം വരുന്നത്. മമ്മുവിന് സ്വര്‍ണ്ണാഭരണം കളഞ്ഞ്കിട്ടിയതായി അറിഞ്ഞവര്‍ അദ്ദേഹത്തെ അറിയിക്കയായിരുന്നു.തുടര്‍ന്ന് വിദ്യാര്‍ത്ഥിനിയുടെ വീട്ടിലെത്തി സ്വര്‍ണ്ണാഭരണം വീട്ടുകാര്‍ക്ക് കൈമാറുകയായിരുന്നു
.കാവുന്തറ സ്വദേശിയായ പുത്തലത്ത് ഷഹനഷെറിന്റെ കളഞ്ഞ് പോയ സ്വര്‍ണ്ണാഭരണമാണ് എലങ്കമല്‍ പള്ളിക്ക് സമീപം യാത്രക്കിടെ കളഞ്ഞ് പോയത്.
Mathyaka returns lost gold jewelry