ചങ്ങരോത്ത്: ചങ്ങരോത്ത് ശങ്കരപുരം ഉമാമഹേശ്വര ക്ഷേത്രത്തിന്റെ പുനരുദ്ധാരണ പ്രവര്‍ത്തികള്‍ക്ക് തുടക്കം കുറിച്ചു.

അതിപുരാതനമായ ഈ ക്ഷേത്രത്തിന് ഏകദേശം അയ്യായിരത്തോളം വര്‍ഷം പഴക്കം കണക്കാക്കുന്നു. ഒരേ ശിലയില്‍ ഉമയും മഹേശ്വരനും സ്വയംഭൂവായി കുടികൊള്ളുകയും കേരളത്തിലെ തന്നെ അത്യപൂര്‍വ്വ പ്രതിഷ്ഠയുള്ള ക്ഷേത്രങ്ങളില്‍ ഒന്നുമാണ് ഈ ക്ഷേത്രം.
ഭാഗികമായി തകര്‍ക്കപ്പെട്ട നിലയില്‍ കാടിനുള്ളില്‍ കാണപ്പെട്ട ക്ഷേത്രത്തിന്റെ പ്രാരംഭ നിര്‍മ്മാണ പ്രവര്‍ത്തികള്‍ ആയിരത്തി തൊള്ളായിരത്തി എന്‍പത് കാലഘട്ടത്തില്‍ ആണ് നടന്നിരുന്നത്.
നിലവില്‍ നൂറ്റി ഇരുപത്തി നാലോളം മൃഗ മാലയോട് കൂടിയ കൃഷ്ണശിലയില്‍ നിര്‍മ്മിക്കപ്പെട്ട വട്ടശ്രീകോവിലാണ് ഇവിടെ ഉള്ളത്. സമീപത്തെ ഭക്തജനങ്ങളുടെ അകമഴിഞ്ഞ സഹായത്താല്‍ വര്‍ഷങ്ങള്‍ക്ക് ശേഷം ഇപ്പോള്‍ ക്ഷേത്രത്തിന്റെ പുനരുദ്ധാരണ പ്രവര്‍ത്തികള്‍ക്ക് തുടക്കം കുറിച്ചിരിക്കുകയാണ്.
ശ്രീകോവിലിന്റെ തേപ്പും നമസ്‌കാര മണ്ഡപം, ചുറ്റുമതില്‍, തിടപ്പള്ളി, ഓഫീസ്, ശ്വൗചാലയം എന്നിവ നിര്‍മ്മിക്കാനാണ് ഈ ഘട്ടത്തില്‍ പുനരുദ്ധാരണ കമ്മറ്റി ലക്ഷ്യം വെക്കുന്നത്.
കമ്മറ്റിയുടെ രക്ഷാധികാരി അനശ്വര ശങ്കരന്‍ നായര്‍ ശില്‍പ്പി കല്ലിങ്കല്‍ ബിജുവിന് ദക്ഷിണ നല്‍കി ആദ്യഘട്ട നിര്‍മ്മാണ പ്രവര്‍ത്തികള്‍ക്ക് തുടക്കം കുറിച്ചു. നിര്‍മ്മാണ കമ്മറ്റി പ്രസിഡന്റ് നാരായണ്‍, സെക്രട്ടറി പി.കെ ഷിബു, ട്രഷറര്‍ പി.കെ സുഭാഷ്, ജോയിന്റ് സെക്രട്ടറി കെ.പി സോമന്‍, കുഞ്ഞികണ്ണന്‍ നായര്‍, വി.പി ബാലന്‍ എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.
Shankarapuram Umamaheswara temple restoration work has started at changaroth