പാലേരി: കൂനിയോട് പടിക്കല്‍ ഭഗവതീ ക്ഷേത്രത്തിലെ ആറാട്ട് മഹോത്സവത്തിന് കൊടിയേറി.

ഫെബ്രുവരി 16, 17, 18 തീയ്യതികളില്‍ പൂരക്കളി, ചെറിയകളം പാട്ട്, വലിയ കളംപാട്ട്, കളത്തിലാട്ടം, അങ്ങാടി എഴുന്നള്ളത്ത്, രുധിരക്കോലം, കുളിച്ചാറാട്ട്, അന്നദാനം തുടങ്ങി വിവിധ ചടങ്ങുകളോടെ ആറാട്ട് മഹോല്‍സവം നടത്തപ്പെടുന്നതാണ്.
ക്ഷേത്ര സേവാ സമിതി സെക്രട്ടറി ശിവന്‍ കൈലാസം, പ്രസിഡന്റ് മനോളി വിജയന്‍, ഖജാന്‍ജി കെ. വിദ്യാസാഗരന്‍, ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ പ്രഭാകരന്‍ നായര്‍, മെമ്പര്‍ ബാലന്‍ നായര്‍ കാഞ്ഞിര, ശങ്കരന്‍ ചെറുവോട്ട്, വി.എം. ഹരിദാസന്‍, നരിക്കമണ്ണില്‍ രവീന്ദ്രന്‍, പിലാത്തോട്ടത്തില്‍ രാജേന്ദ്രന്‍, ഷൈലജ ചെറുവോട്ട്, മാതൃസമിതി പ്രതിനിധി എ.വി. സനില, വി.പി. വിജേഷ്, എന്നിവര്‍ നേതൃത്വം നല്‍കി.
Bhagavathy Temple Aarat Mahotsava was flagged off at Kooniyot Patikal