പേരാമ്പ്ര : സികെജിഎം ഗവ. കോളെജില്‍ എന്‍സിസി യൂണിറ്റ് ത്രിദിന ക്യാമ്പ് സമാപിച്ചു. പേരാമ്പ്ര അഗ്‌നി രക്ഷാ നിലയത്തിലെ സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ റഫീഖ് കാവില്‍ സുരക്ഷാ ബോധവല്‍ക്കരണ ക്ലാസ് എടുത്തു.

സികെജിഎം കോളെജിലെ അസോസിയേറ്റ് എന്‍സിസി ഓഫീസര്‍ ഡോ. കെ.എസ് ശരണ്‍ സ്വാഗതം പറഞ്ഞു. ഗൃഹ സുരക്ഷയെക്കുറിച്ചും തീപിടുത്ത പ്രതിരോധ മാര്‍ഗങ്ങളെ കുറിച്ചും ഫയര്‍ ഓഫീസര്‍ വിശദീകരിച്ചു.
ഫയര്‍ എക്സ്റ്റിങ്യുഷറുകള്‍ ഉപയോഗിക്കുന്നതിനുള്ള പ്രായോഗികമായ പരിശീലനവും നല്‍കി. പാചകവാതക സിലിണ്ടറുകളുടെ അപകട സാധ്യതകളും അഗ്‌നിപ്രതിരോധ മാര്‍ഗ്ഗങ്ങളും വിശദമാക്കി.
വിവിധതരം റോപ്പ് റെസ്‌ക്യൂ പ്രവര്‍ത്തനങ്ങള്‍ ക്യാമ്പ് അംഗങ്ങളെ പരിശീലിപ്പിച്ചു. ക്യാമ്പ് അംഗങ്ങളുടെ സംശയങ്ങള്‍ക്ക് ഫയര്‍ ഓഫീസര്‍ മറുപടി നല്‍കി.
Organized safety awareness and rescue training