പേരാമ്പ്ര : കാരുണ്യ പ്രവര്‍ത്തനത്തിന്റെ ഭാഗമായി കല്ലൂര്‍ കൂത്താളി എഎംഎല്‍പി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ അലിഫ് അറബിക് ക്ലബിന്റെ കീഴില്‍ തണല്‍ കടിയങ്ങാട് സന്ദര്‍ശിച്ചു. കൂടാതെ അവിടത്തെ ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികള്‍ക്ക് ഒരു ദിവസത്തെ ഭക്ഷണത്തിനുള്ള തുക കൈമാറുകയും ചെയ്തു.

കല്ലൂര്‍ കൂത്താളി സ്‌കൂള്‍ പ്രധാനധ്യാപിക വി.സി ജിഷ, സ്‌കൂളിലെ അറബിക് അധ്യാപികയും സ്റ്റാഫ് സെക്രട്ടറിയുമായ ടി സൗദ, വിദ്യാരംഗം കണ്‍വീനര്‍ ബി.ബി ബിനീഷ് എന്നിവരുടെ നേതൃത്വത്തിലാണ് അലിഫ് അറബിക് ക്ലബ് വിദ്യാര്‍ത്ഥികള്‍ സന്ദര്‍ശിച്ചത്.
അറബിക് ക്ലബ്ബ് കണ്‍വീനര്‍ ലാഹിഖ് തച്ചോളി തണല്‍ അന്തേവാസികള്‍ക്കുള്ള ഒരു ദിവസത്തെ ഭക്ഷണത്തിനുള്ള തുക തണല്‍ ഡയറക്ടര്‍ മൂസ മേനിക്കണ്ടിക്ക് കൈമാറി.
കുട്ടികള്‍ക്ക് അറിവും അനുഭവവും പകര്‍ന്നു നല്‍കുന്ന വേറിട്ട അനുഭവമായി. വൈവിധ്യമര്‍ന്ന പരിപാടികളും അരങ്ങേറി.
Tanal-Karuna students visited Kadiyangad