പേരാമ്പ്ര : കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ പേരാമ്പ്ര ബ്ലോക്ക് 33-ാം വാര്‍ഷിക സമ്മേളനം നാളെ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു

ആവള യുപി സ്‌കൂളില്‍ ഒരുക്കിയ എന്‍എന്‍ നല്ലൂര്‍ പിഎസ് പാമ്പിരിക്കുന്ന് നഗറില്‍ കാലത്ത് 9 മണിക്ക് പതാക ഉയര്‍ത്തുന്നതോടെ വാര്‍ഷികസമ്മേളനത്തിന് തുടക്കമാവും. തുടര്‍ന്ന സംഘടനയുടെ ശക്തി വിളിച്ചോതുന്ന പ്രകടനവും,10 മണിക്ക് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.പി. ഗവാസ് സമ്മേളനത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കും.
പരിപാടിയില്‍ രാഷ്ട്രപതിയുടെ മെഡല്‍ നേടിയ അഗ്നിരക്ഷാ സേന അസിസ്റ്റന്റ് ഫയര്‍ സ്റ്റേഷന്‍ ഓഫിസര്‍ പി.സി പ്രേമന്‍, പച്ചക്കറി കൃഷിക്കുള്ള അവാര്‍ഡ് നേടിയ കെ.ടി പത്മനാഭന്‍ എന്നിവരെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എന്‍.പി ബാബു ആദരിക്കും.
11.30ന് സംയുക്ത കൗണ്‍സില്‍ ചേരും, ഓഡിറ്റ് റിപ്പോര്‍ട്ട് ഇ. കുഞ്ഞബ്ദുള്ളയും, സംഘടനാ റിപ്പോര്‍ട്ട് എടത്തില്‍ ദാമോദരന്‍ അവതരിപ്പിക്കമെന്നും,2.30 ന് സംഘടനാ തെരഞ്ഞെടുപ്പും നടത്തുമെന്ന് പി. രവീന്ദ്രന്‍, പി.എ ജോര്‍ജ്ജ്, ടി. എം ബാലകൃഷ്ണന്‍, പി. ശ്രീധരന്‍, ടി.പി രാജഗോവിന്ദന്‍, എന്‍ . ചന്ദ്രന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
KSSPU Perambra block conference tomorrow