പേരാമ്പ്ര: ഗ്രാമപഞ്ചായത്ത് ഓഫീസുകള്‍ക്കുമുന്നില്‍ കേരള വ്യാപാര വ്യപസായി ഏകോപന സമിതിയുടെ നേതൃത്വത്തില്‍ ധര്‍ണ്ണാ സമരം സംഘടിപ്പിച്ചു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി, തൊഴില്‍ നികുതി വര്‍ദ്ധിപ്പിച്ചതിനെതിരെ, സംസ്ഥാന കമ്മറ്റിയുടെ ആഹാന പ്രകാരം ചങ്ങരോത്ത് ഗ്രാമ പഞ്ചായത്തിന് മുന്‍പിലും ധര്‍ണ്ണാ സമരം സംഘടിപ്പിച്ചു.

പാലേരി, കടിയങ്ങാട്, പന്തിരിക്കര യൂണിറ്റുകള്‍ സംയുക്തമായാണ് ധര്‍ണ്ണാ സമരം നടത്തിയത്. അന്യായമായി വര്‍ദ്ധിപ്പിച്ച തൊഴില്‍ നികുതി പിന്‍വലിക്കുക, ഹരിതകര്‍മ്മ സേനയുടെ സേവനം ആവശ്യമില്ലാത്ത കച്ചവടക്കാരെ യൂസര്‍ഫീ നല്‍കുന്നതില്‍ നിന്നും ഒഴിവാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ധര്‍ണ്ണ നടത്തിയത്.
പേരാമ്പ്ര നിയോജക മണ്ഡലം പ്രസിഡണ്ട് ഷെരീഫ് ചീക്കിലോട് ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഇബ്രാഹിം മാക്കൂല്‍ അധ്യക്ഷത വഹിച്ചു. രാജീവന്‍ സി.എച്ച് സ്വാഗതം പറഞ്ഞ ധര്‍ണ്ണയില്‍ അരവിന്ദന്‍ പന്തിരിക്കര നന്ദിയും പറഞ്ഞു.
employment tax increase; Kerala Traders and Industrialists Coordinating Committee staged a sit-in