---
title: "ചെറുവണ്ണൂരില്‍ കാട്ടുപന്നി ശല്യം രൂക്ഷം"
english_title: "Wild boar infestation in Cheruvannur is severe"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/270787/wild-boar-infestation-in-cheruvannur-is-severe"
published_at: "2025-02-17T12:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67b2de1303e62_vaya.JPG"
keywords: []
---

# ചെറുവണ്ണൂരില്‍ കാട്ടുപന്നി ശല്യം രൂക്ഷം

> **Lead Summary:** **ചെറുവണ്ണൂര്‍: **ഓട്ടുവയല്‍ ഭാഗത്ത് കാട്ടുപന്നികള്‍ കൊണ്ടുള്ള ശല്യം രുക്ഷമായിരിക്കുകയാണ്. ഇന്നലെ തിരുവോത്ത് കുഞ്ഞിരാമന്‍ ഉടമസ്ഥതയിലുള്ള പറമ്പിലാണ് കാട്ടുപന്നികള്‍ വാഴ കൃഷി നശിപ്പിച്ചത്.

## Article Content

**ചെറുവണ്ണൂര്‍: **ഓട്ടുവയല്‍ ഭാഗത്ത് കാട്ടുപന്നികള്‍ കൊണ്ടുള്ള ശല്യം രുക്ഷമായിരിക്കുകയാണ്. ഇന്നലെ തിരുവോത്ത് കുഞ്ഞിരാമന്‍ ഉടമസ്ഥതയിലുള്ള പറമ്പിലാണ് കാട്ടുപന്നികള്‍ വാഴ കൃഷി നശിപ്പിച്ചത്.

അദ്ധ്വാനിച്ച് കൃഷി ചെയ്യുന്ന കര്‍ഷകര്‍ ഇത് മൂലം ദുരിതമനുഭവിക്കയാണ്. കൃഷിയെ ആശ്രയിച്ച് കഴിയുന്നവര്‍ കൃഷി ഉപേക്ഷിക്കണ്ട അവസ്ഥയാണ്.

കാട്ടുപന്നിയെ ഉന്മൂലനം ചെയ്യാന്‍ കൃഷിവകുപ്പും പഞ്ചായത്തും നടപടി സ്വീകരിക്കുകയും, കൃഷിനഷ്ടപ്പെടുന്ന കര്‍ഷകന് നഷ്ടപരിഹാരം നല്‍കണമെന്നും ഓട്ടുവയല്‍ സിയുസി യോഗം ആവശ്യപ്പെട്ടു.

കെ.കെ. യൂസഫ് അധ്യക്ഷത വഹിച്ചു. ടി.എം ബാലന്‍, കെ. നാരായണന്‍, എന്‍. കുഞ്ഞിരാമന്‍, ടി. രാധാകൃഷ്ണന്‍, വി.കെ യൂസഫ്, വി. അമ്മത്, സലീനാ റഷീദ്, ടി.കെ. നഫീസ, അന്‍ഫര്‍ വിളയാറ എന്നിവര്‍ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/270787/wild-boar-infestation-in-cheruvannur-is-severe)