ചെറുവണ്ണൂര്‍ : പന്നിമുക്ക് മാണിക്കോത്ത് തെരു മഹാഗണപതിക്ഷേത്രം ശിവരാത്രി മഹോത്സവം കൊടിയേറി. തുടര്‍ന്ന് വൈകിട്ട് 6 മണിക്ക് ദീപാരാധന, പാഞ്ചാരിമേളം, നേര്‍ച്ച വിളക്ക് എന്നിവ നടന്നു.

21 മുതല്‍ 25 വരെ രാവിലെ 6 മണി ഗണപതി ഹോമം, പ്രഭാത ഭക്ഷണം, പൂജ വൈകിട്ട് 6 മണിക്ക് ദീപാരാധന, ഇരട്ട തായമ്പക, നേര്‍ച്ച വിളക്ക്. 24 ന് വൈകിട്ട് 5 മണിക്ക് കലവറനിറക്കല്‍ ഘോഷയാത്ര. വളയറോട്ട് ഭഗവതി ക്ഷേത്രത്തില്‍ നിന്നും ആരംഭിക്കുന്ന കലവറനിറക്കല്‍ ഘോഷയാത്ര മാണിക്കോത്ത് ഗണപതി ക്ഷേത്ര സന്നിധിയില്‍ എത്തിച്ചേരും. തുടര്‍ന്ന് രാത്രി 10 മണിക്ക് മെഗാ മ്യൂസിക്കല്‍ നൈറ്റ്' അരങ്ങേറും.
25 ന് വളയറോട്ട് ഭഗവതി ക്ഷേത്രത്തില്‍ വൈകിട്ട് 5 മണിക്ക് നെയ്ത്തിരി സമര്‍പ്പണം ദീപാരാധന, അരങ്ങോല വരവ്, കരിമരുന്ന് പ്രയോഗം 9 മണി അരി ചൊരിയല്‍ എന്നീ ചടങ്ങുകള്‍ നടക്കും. 26 ന് കാലത്ത് 10 മണിക്ക് തുലാഭാരം 12 മണി മുതല്‍ അന്നദാനം 1 മണിക്ക് ഇളനീര്‍ വെപ്പ്, 2.30 ന് താലപ്പൊലി, രാത്രി 8 മണിക്ക് പ്രാദേശിക കലാകാരികളുടെ നൃത്ത നൃത്ത്യങ്ങള്‍. രാത്രി 11 മണിക്ക് എഴുന്നള്ളത്ത്, കരിമരുന്ന് പ്രയോഗം. 27 ന് പുലര്‍ച്ചെ 4 മണിക്ക് ശ്രീഭൂതബലി 10 മണിക്ക് ഇള നീരാട്ടം എന്നിവ ഉണ്ടായിരിക്കുമെന്ന് ക്ഷേത്ര ഭാരവാഹികള്‍ അറിയിച്ചു.
Shivaratri festival celebrated at Manikot Theru Maha Ganapathy Temple