ചെറുവണ്ണൂര്‍: ചെറുവണ്ണൂരിലെ ഓട്ടുവയല്‍ പ്രദേശത്ത് കാട്ടുപന്നികള്‍ കൃഷികള്‍ നശിപ്പിക്കുന്നത് തുടര്‍കഥയാവുന്നു. കഴിഞ്ഞ ദിവസം ഏഴാം വാര്‍ഡിലെ ടി.എം ബാലന്റെ വീട്ടു പറമ്പിലെ തെങ്ങിന്‍ തൈകളും ആറോളം കുലക്കാറായ വാഴകളും ആണ് നശിപ്പിച്ചത്. ഇതേ കൃഷിയിടത്തില്‍ നിന്നും ചേമ്പ്, ചേന എന്നിവയും കഴിഞ്ഞ ദിവസം നശിപ്പിച്ചിരുന്നു.

പന്നിയെ നശിപ്പിക്കാന്‍ നടപടി സ്വീകരിക്കാത്തതില്‍ കര്‍ഷകര്‍ പ്രതിഷേധത്തിലാണ്. പഞ്ചായത്ത് ഉടന്‍ തന്നെ നടപടി സ്വീകരിക്കണമെന്ന് ഓട്ടുവയല്‍ മഹാത്മ ജനശ്രീ ജനറല്‍ ബോഡി ആവശ്യപ്പെട്ടു. കെ.കെ. കുഞ്ഞബ്ദുളള അധ്യക്ഷത വഹിച്ചു. കെ നാരായണന്‍, എന്‍ കുഞ്ഞിരാമന്‍, വി അമ്മത്, രവി കുറ്റിയോട്ട്, കെ. ഗണേഷ് കുമാര്‍, ടി.കെ നഫീസ, സെലീന റഷീദ്, കെ.കെ. സുബൈദ, ടി.എം ബാലന്‍, രജുലാ അഷറഫ് എന്നിവര്‍ സംസാരിച്ചു.
Wild boars destroy crops and continue the story at cheruvannur