ചെറുവണ്ണൂര്‍: സിപിഐ 25-ാം പാര്‍ട്ടി കോണ്‍ഗ്രസ്സിന്റെ മുന്നോടിയായി നടക്കുന്ന ഘടക സമ്മേളനങ്ങളുടെ ഭാഗമായി ഏപ്രില്‍ 18, 19, 20 തിയ്യതികളിലായി ചെറുവണ്ണൂരില്‍ നടക്കുന്ന ചെറുവണ്ണൂര്‍ ലോക്കല്‍ സമ്മേളനം വിജയിപ്പിക്കുന്നതിനായി സംഘാടക സമിതി രൂപീകരിച്ചു.

ജില്ലാ കൗണ്‍സില്‍ അംഗം പി.കെ. സുരേഷിന്റെ അധ്യക്ഷതയില്‍ ചെറുവണ്ണൂരില്‍ നടന്ന സംഘാടക സമിതി യോഗം ജില്ലാ എക്‌സി. അംഗം ആര്‍. ശശി ഉദ്ഘാടനം ചെയതു. കൊയിലോത്ത് ഗംഗാധരന്‍, എ.ബി. ബിനോയ്, ശശി പൈതോത്ത് എന്നിവര്‍ സംസാരിച്ചു. പി.കെ. സുരേഷ് ചെയര്‍മാന്‍, ശശി പൈതോത്ത് കണ്‍വീനര്‍, വി.കെ. ബാലന്‍ ഖജാന്‍ജി ആയി 51 അംഗ സംഘാടക സമിതി രൂപീകരിച്ചു.
CPI Cheruvannur Local Conference; The organizing committee was formed