കടിയങ്ങാട് : മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന അഡ്വ പി. ശങ്കരന്റെ 5-ാം ചരമവാര്‍ഷികം ആചരിച്ചു. ചങ്ങരോത്ത് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ അനുസ്മരണവും വീട്ടുവളപ്പിലെ ശവകുടീരത്തില്‍ പുഷ്പാര്‍ച്ചനയും സംഘടിപ്പിച്ചു. അനുസ്മരണ യോഗം ജില്ല കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് അഡ്വ കെ. പ്രവീണ്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ. മധുകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.

ചങ്ങരോത്ത് മണ്ഡലം പ്രസിഡന്റ് വി.പി. ഇബ്രാഹിം സ്വാഗതം പറഞ്ഞ ചടങ്ങില്‍ കെപിസിസി സെക്രട്ടറി സത്യന്‍ കടിയങ്ങാട്, യുഡിഎഫ് ജില്ല ചെയര്‍മാന്‍ കെ. ബാലനാരായണന്‍, ഡിസിസി സെക്രട്ടറിമാരായ മുനീര്‍ എരവത്ത്, രാജന്‍ മരുതേരി, ഇ.വി. രാമചന്ദ്രന്‍, രാജേഷ് കീഴരിയൂര്‍, കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി എന്‍.പി. വിജയന്‍, ഡികെടിഎഫ് സംസ്ഥാന സെക്രട്ടറി പി.സി രാധാകൃഷ്ണന്‍, കാവില്‍ പി മാധവന്‍, ഇ.ടി. സത്യന്‍, എന്‍. ജയശീലന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
കാലത്ത് വീട്ടുവളപ്പിലെ ശവകുടീരത്തില്‍ നടത്തിയ പുഷ്പാര്‍ച്ചനക്ക് സി.കെ. രാഘവന്‍, മഹിമ രാഘവന്‍ നായര്‍, പ്രകാശന്‍ കന്നാട്ടി, പി.എം പ്രകാശന്‍, ഇ.ടി. സരീഷ്, ഷാജു പൊന്‍പറ, സന്തോഷ് കോശി, ഹരീന്ദ്രന്‍ വാഴയില്‍, കെ.വി. രാഘവന്‍, കെ.എം. ശ്രീനാഥ്, സി. പ്രേമന്‍, കെ.പി. വേണുഗോപാല്‍, അരുണ്‍ കിഴക്കയില്‍, കുടുംബാംഗങ്ങള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
P. Sankaran's death anniversary was observed at kadiyangad