പേരാമ്പ്ര: മുഹൈസ്-കെ എസ് ഹോംസ് ഭവന നിര്‍മ്മാണ പദ്ധതിക്ക് തുടക്കമായി. മുസ്ലിം ലീഗിന്റെ സമുന്നത നേതാവും മത സാമൂഹിക, സാംസ്‌കാരിക രംഗങ്ങളിലെ നിറസാന്നിധ്യവുമായിരുന്ന കെ.എസ് മൗലവിയുടെ സ്മരണ മുന്‍നിര്‍ത്തി മുഹൈസ് ഫൌണ്ടേഷന്‍ വെള്ളിയൂര്‍ തുടക്കം കുറിക്കുന്ന ഭവന നിര്‍മാണ പദ്ധതിയുടെ പ്രഖ്യാപനം പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ്തങ്ങള്‍ പ്രൊ. ആബിദ് ഹുസൈന്‍ തങ്ങള്‍ എംഎല്‍എക്ക് ലോഗോ കൈമാറി നിര്‍വ്വഹിച്ചു.

മഹാരാഷ്ട്ര സംസ്ഥാന മുസ്ലിം ലീഗ് ട്രഷററും അസറ്റ് ചെയര്‍മാനുമായ സി.എച്ച് ഇബ്രാഹിം കുട്ടി ആദ്യ തുക കൈമാറി ഫണ്ട് ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് എടവന അബ്ദുല്‍ മജീദ് അധ്യക്ഷം വഹിച്ചു. മുഹെയ്സ് ചെയര്‍മാന്‍ ഡോ കെ.എം നസീര്‍ പ്രൊജക്റ്റ് വിശദീകരണം നടത്തി. കെ.എം സൂപ്പി, ഇ.ടി മുഹമ്മദ് കോയ, ഫിര്‍ദൗസ് ബഷീര്‍, വി.കെ ഇസ്മായില്‍, മാനസം മുഹമ്മദ്, ഷഹീര്‍ മുഹമ്മദ്, ഇ.ടി ഹമീദ്, പുനത്തില്‍ മുഹമ്മദ്, കെ.ടി ഫിറോസ് ഖാന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രളയബാധിതര്‍ക്കായി വയനാട് പനമരത്ത് സമാന മനസ്‌ക്കരുമായി ചേര്‍ന്ന് നിര്‍മിച്ച 20 വീടുകള്‍ ഉള്‍പ്പെടെ പൂര്‍ണമായും ഭാഗികവുമായി 40 ല്‍ അധികം വീടുനിര്‍മാണത്തിന് മുഹൈസ് ഇതിനകം നേതൃത്വം നല്‍കിയിട്ടുണ്ട്.
ഈ പദ്ധതിയുടെ ഭാഗമായി നിര്‍മിക്കുന്ന ആദ്യ വീടിന്റെ കട്ടില വെക്കല്‍ കര്‍മം കോട്ടൂര്‍ പടിയക്കണ്ടിയില്‍ പാണക്കാട് സയ്യിദ് മുനവ്വി റലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കും.
Muhais-KS Homes housing project launched