മുയിപ്പോത്ത്: കൊയിലാണ്ടി താലൂക്കിലെ ഏറ്റവും പഴക്കമേറിയ മുയിപ്പോത്ത് എല്‍.പി.സ്‌ക്കൂളിന്റെ 165 ആം വാര്‍ഷികോത്സവത്തിന്റെ ഭാഗമായി'കൂട്ട് ' അയല്‍പക്ക വേദിനിര്‍മ്മിച്ച് നല്‍കിയ പുതുവര്‍ഷ 'സമ്മാനമായ ഓപ്പണ്‍ സ്റ്റേജും, കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ 6 ലക്ഷം രൂപ ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച കിച്ചണ്‍കം സ്റ്റോറും ഉദ്ഘാടനം ചെയ്തു.

മുയിപ്പോത്ത് പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എന്‍.പി ബാബു ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചു. ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ആദിലാ നിബ്രാസ് അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ മോഹനന്‍ ചേനോളി മുഖ്യ പ്രഭാഷണം നടത്തി.
വാര്‍ഡ് അംഗം എന്‍.ആര്‍ രാഘവന്‍, കെ.രവീന്ദ്രന്‍, മാനേജര്‍ ഇ.പ്രസന്നന്‍, പി.രാധാകൃഷ്ണന്‍, എ.പി ഉണ്ണികൃഷ്ണന്‍, എ.കെ സന്തോഷ്, എന്‍.എം കുഞ്ഞബ്ദുള്ള, സി.കെ പ്രഭാകരന്‍, സി.സുരേന്ദ്രന്‍, സത്യന്‍ ദേവരാഗം, ഇ.പി സജീവന്‍ എന്നിവര്‍ സംസാരിച്ചു. ഇതോടനുബന്ധിച്ച് ടാലന്റ്‌സര്‍ച്ച് സ്‌കോളര്‍ഷിപ്പ് നേടിയ വിദ്യാര്‍ത്ഥികളെ ആദരിക്കലും തുടര്‍ന്ന് സ്‌ക്കൂള്‍ വിദ്യാര്‍ത്ഥികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.പ്രധാനധ്യാപകന്‍ കെ.അനൂപ് സ്വാഗതം പറഞ്ഞ ചടങ്ങിന് സ്റ്റാഫ് സെക്രട്ടറി മുഹമ്മദ് ഹസ്സന്‍ നന്ദിയുംപറഞ്ഞു.
Open stage inauguration by the community-built Neighborhood Stage