കടിയങ്ങാട് : ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് 2024-25 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പെടുത്തി വയോജനങ്ങള്‍ക്കുള്ള കട്ടില്‍ വിതരണം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഉണ്ണി വേങ്ങേരി ഉദ്ഘാടനം ചെയ്തു. ഐസിഡിഎസ് സൂപ്പര്‍വൈസര്‍ നിഷ ആനന്ദ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ വൈസ് പ്രസിഡണ്ട് ടി.പി റീന അധ്യക്ഷത വഹിച്ചു.

ചടങ്ങില്‍ ക്ഷേമകാര്യ സ്റ്റാഡിഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ടി.കെ ഷൈലജ, വികസന കാര്യ സ്റ്റാഡിങ്ങ് കമ്മറ്റി ചെയര്‍മാന്‍ എം.അരവിന്ദാക്ഷന്‍, വാര്‍ഡ് അംഗങ്ങളായ കെ.വി അശോകന്‍, എന്‍.പി സത്യവതി, കെ. സുമതി, കെ.ടി മൊയ്തീന്‍, എന്‍.പി ജാന്‍, പഞ്ചായത്ത് സെക്രട്ടറി എം ഷാജി, സ്റ്റീഫന്‍ , അസിസ്റ്റന്റ് സെക്രട്ടറി പി.എം ഗിരീഷ്,തുടങ്ങിയവര്‍ പങ്കെടുത്തു.
Distribution of mattresses for the elderly