പെരുവണ്ണാമൂഴി : പെരുവണ്ണാമൂഴി പൊലീസ് സ്റ്റേഷന്‍ ഇനി പുതിയ കെട്ടിടത്തിലേക്ക്. പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വ്വഹിച്ചു. ടി.പി രാമകൃഷ്ണന്‍ എംഎല്‍എ മുഖ്യാതിഥിയായി.

കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജ ശശി, പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എന്‍.പി ബാബു, ചക്കിട്ടപ്പാറ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ സുനില്‍, ചങ്ങരോത്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഉണ്ണി വേങ്ങേരി, കൂത്താളി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ ബിന്ദു, ചക്കിട്ടപ്പാറ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ചിപ്പി മനോജ്, കെപിഒഎ ജില്ലാ ജോയിന്റ്‌റ് സെക്രട്ടറി, സി.കെ അജിത് കുമാര്‍, കെപിഎ ജില്ലാ പ്രസിഡണ്ട്, വി.പി സുനില്‍, ചക്കിട്ടപ്പാറ ഗ്രാമ പഞ്ചായത്ത് വാര്‍ഡ് അംഗം കെ ജോസൂട്ടി, ഗിരിജ ശശി തുടങ്ങിയവര്‍ സംസാരിച്ചു.
വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സി.കെ ശശി, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഇ.എം ശ്രീജിത്ത്, ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ വി.കെ ബിന്ദു, സുരാജന്‍, വാസു, വി.വി കുഞ്ഞിക്കണ്ണന്‍, ബേബി കാപ്പുകാട്ടില്‍, എസ്.പി കുഞ്ഞമ്മത്, ബിജു ചെറുവത്തൂര്‍, രാജീവ് തോമസ്, പി.എം ജോസഫ് എന്നിവര്‍ സംബന്ധിച്ചു. കോഴിക്കോട് റൂറല്‍ ജില്ലാ പൊലീസ് മേധാവി കെ.ഇ. ബൈജു ഐപിഎസ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ പേരാമ്പ്ര പൊലീസ് ഡപ്യൂട്ടി സൂപ്രണ്ട് വി.വി ലതീഷ് നന്ദിയും പറഞ്ഞു.
Peruvannamoozhi Police Station is now in a new building