ചെറുവണ്ണൂര്‍ : പഞ്ചായത്തിന്റെ 2024-2025 പദ്ധതിയില്‍ ഉള്‍പ്പെടുത്തി എസ്‌സി വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണം വിതരണം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എന്‍.ടി ഷിജിത്ത് വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആദില നിബ്രാസ് അധ്യക്ഷത വഹിച്ചു.

ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്‌സന്‍ പി മോനിഷ, വികസന സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍ എന്‍ ആര്‍ രാഘവന്‍, മെമ്പര്‍മാരായ എ ബാലകൃഷ്ണന്‍, പി മുംതാസ് തുടങ്ങിയവര്‍ സംസാരിച്ചു. അസി സെക്രട്ടറി രാജീവന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ പ്രധാനധ്യാപിക സി.എസ് സജിനി നന്ദിയും പറഞ്ഞു.
Distribution of study material to SC students at cheruvannur