കടിയങ്ങാട് : വര്‍ദ്ധിപ്പിച്ച തൊഴില്‍ നികുതി പിന്‍വലിക്കണമെന്ന് വ്യാപാരി വ്യവസായി സമിതി കടിയങ്ങാട് യൂണിറ്റ് കണ്‍വെന്‍ഷന്‍ അധികാരികളോട് ആവിശ്യപ്പെട്ടു. കണ്‍വന്‍ഷന്‍ സമിതി ജില്ല സെക്രട്ടറി സന്തോഷ് സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു. സി രാജീവന്‍ സ്വാഗതം പറഞ്ഞ യോഗത്തില്‍ ഏരിയ സെക്രട്ടറി ബി.എം മുഹമ്മദ് അധ്യക്ഷത വഹിച്ചു.

ഏരിയ പ്രസിഡണ്ട് എ.എം കുഞ്ഞിരാമന്‍, വൈസ് പ്രസിഡണ്ട് വി.കെ ഭാസ്‌കരന്‍, ജോയിന്റ് സെക്രട്ടറി ഇ.എ ജയിംസ് എന്നിവര്‍ സംസാരിച്ചു. ഭാരവാഹികളായി കെ.എ ആന്റണി പ്രസിഡണ്ട്, സി രാജീവന്‍ സെക്രട്ടറി, രാജന്‍ വടക്കയില്‍ ട്രഷറര്‍ എന്നിവരെ തെരെഞ്ഞെടുത്തു.
The increased employment tax should be withdrawn; Traders and Industrialists Samiti