പേരാമ്പ്ര : ചെമ്പ്ര പുഴയുടെ ഒഴുക്കിന് തടസ്സമായി നിന്നിരുന്ന മാലിന്യങ്ങള്‍ നീക്കം ചെയ്ത് സാമൂഹ്യ സേവന സംഘടനയായ ഡിവോട്ട് പ്രവര്‍ത്തകര്‍. പുഴയുടെ താനിക്കണ്ടി പഴയ പാലം മുതല്‍ മുകളിലോട്ടുള്ള ഭാഗമാണ് ഡിവോട്ട് കൂത്താളി പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ശുചീകരിച്ചത്.
ഡിവോട്ട് മനുഷ്യ ശേഷി ഉപയോഗിച്ച് നടത്തുന്ന പ്രതിമാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് പുഴ ശുചീകരണം നടത്തിയത്. പുഴയില്‍ കടപുഴകി വീണ മരങ്ങളുടെ ശിഖിരങ്ങളില്‍ ഒഴുകി വന്ന മറ്റ് മാലിന്യങ്ങള്‍ കൂടി അടിഞ്ഞതോടെ ഒഴുക്കിന് തടസം നേരിടുകയായിരുന്നു.
ഡിവോട്ടിലെ ഇരുപതോളം പ്രവര്‍ത്തകര്‍ പുഴയിലെ മരശിഖിരങ്ങളും മറ്റും വെട്ടിമാറ്റി ഏറെ പ്രയത്‌നത്തില്‍ കരക്കെത്തിച്ചതോടെ പുഴയുടെ ഒഴുക്ക് സുഗമമായി.
ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഡിവോട്ട് ചെയര്‍മാന്‍ ജിതേഷ് മുതുകാട്, മോഹന്‍ദാസ് ഓണിയില്‍, എന്‍.കെ. കുഞ്ഞബ്ദുള്ള, ബാബു കൂനത്തടം, ഉണ്ണി താനികണ്ടി, പി.കെ. സത്യന്‍, ഇ.വി. മനോജ്, കെ.എം രവി, കെ.പി ശശി, എന്‍.എം മണി, ടി.പി ഷിജു, സി.കെ ഭാസ്‌കരന്‍, വി.എം ഷിനു, എബിന്‍ കുബ്ലാനി, ജെയിന്‍ ജോണ്‍, ശ്രീലേഷ്, ഷിജി മണിക്കോത്ത്, ബിന്ദു മനോജ്, ബാവ പേരാമ്പ്രക്കുന്ന്, ദേവി പേരാമ്പ്രക്കുന്ന്, ശാന്ത തെയ്യത്താകണ്ടി, മുസ്തഫ, അഷറഫ് എന്നിവര്‍ നേതൃത്വം നല്‍കി.
Divot members clean the river at chembra