ചെറുവണ്ണൂര്‍ പുല്ലരുമായിശിവക്ഷേത്രത്തില്‍ കലവറ നിറയ്ക്കല്‍

ചെറുവണ്ണൂര്‍ പുല്ലരുമായിശിവക്ഷേത്രത്തില്‍ കലവറ നിറയ്ക്കല്‍
Mar 4, 2025 11:28 AM | By LailaSalam

ചെറുവണ്ണൂര്‍: ചെറുവണ്ണൂര്‍ പുല്ലരുമായിശിവക്ഷേത്രത്തിലെ ഈ വര്‍ഷത്തെ ദ്രവ്യകലശത്തിന് നാളെ തുടക്കമാവും. മാര്‍ച്ച് 10 വരെ നടക്കുന്ന ദ്രവൃകലശത്തിന്റെ ഭാഗമായി കലവറനിറക്കല്‍ നടത്തി.

ക്ഷേത്രം മേല്‍ശാന്തി കേശവന്‍ നമ്പൂതിരി പാടിന്റെ നേതൃത്വത്തില്‍ നടത്തി. എന്‍. വിജയന്‍, വി ശങ്കരക്കുറുപ്പ്, കെ.ബാലകണ്‍ഷ്ണന്‍, കെ.പത്മനാഭന്‍,ടിഎം ശശി, ഗിരീഷ്, കുഞ്ഞികൃഷ്ണന്‍ ഗുരുക്കള്‍,കുഞ്ഞിക്കണ്ണന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ഒന്നാം ദിവസമായ നാളെ രാവിലെ സ്ഥലപുണ്യ ഹോമം, 8 മണി മുതല്‍ അദ്ഭുത ശാന്തി, ഖനനാദി. വൈകീട്ട് ദീപാരാധന ആചാര്യവരണം, ഗണപതി പൂജ, ദീപാന്തം, ശുദ്ധി രാക്ഷോഘ്‌ന ഹോമം, അസ്ത്ര കലശപൂജ, വാസ്തു-ശാന്തി കലശപൂജ, വാസ്തു ഹോമം, വാസ്തുബലി, കലശാഭിഷേകം പൂജ, അങ്കുരാരോപണം, കുണ്ഡശുദ്ധി, അത്താഴപൂജ, രാത്രി 8 മണിക്ക് ദേവീമാഹാത്മ്യം.

രണ്ടാം ദിവസം കാലത്ത് 5:30 മുതല്‍ ഗണപതിഹോമം, അഭിഷേകം, മലര്‍നിവേദ്യം, ഉഷ പൂജ, അങ്കുരപൂജ (ത്രികാലം), ബിംബ ശുദ്ധി കലശപൂജകള്‍ (ചതു: ശുദ്ധി, ധാര, പഞ്ചഗവ്യം, പഞ്ചകം), ക്ഷാളനാദി- കലശാഭിഷേകം പൂജ, പ്രോക്തഹോമം പ്രായശ്ചിത്തഹോമം ഹോമകലശാഭിഷേകം, പൂജ വൈകിട്ട് 5 മുതല്‍ ഭഗവതിസേവ, ദീപാരാധന, കുണ്ഡശുദ്ധി, അത്താഴപൂജ, രാത്രി 8 മണിക്ക് ആത്മീയ പ്രഭാഷണം (വേണുഗോപാലന്‍ തിരുവള്ളൂര്‍).

മൂന്നാം ദിവസം രാവിലെ ഗണപതിഹോമം, അഭിഷേകം, മലര്‍നിവേദ്യം, അക്ഷരപൂജ (ത്രികാലം), ശാന്തിഹോമം, അത്ഭുതശാന്തിഹോമം, കലശാഭിഷേകം, പൂജ, വൈകിട്ട് 5 മണി മുതല്‍ ഭഗവതിസേവ, ദീപരാധന, കുണ്ഡശുദ്ധി, അത്താഴപൂജ, രാത്രി 8 മണിക്ക് ചൂട്ട് മോഹനനും സംഘവും അവതരിപ്പിക്കുന്ന ചൂട്ടിന്റെ പാട്ടും നാടന്‍ പാട്ടും അരങ്ങേറും.

നാലാം ദിവസം കാലത്ത് 5:30 മുതല്‍ ഗണപതിഹോമം, അഭിഷേകം, മലര്‍നിവേദ്യം, ഉഷ:പൂജ, രാവിലെ ശ്വശാന്തിഹോമം, ചോരശാന്തിഹോമം, പഞ്ചവിംശതികലശപൂജ, കലശാഭിഷേകംപൂജകള്‍, അനുജ്ഞാ പ്രാര്‍ത്ഥന, പരിവാരപ്രതിഷ്ഠ, വൈകീട്ട് വലിയ ബലിക്കല്‍ അധിവാസ, കുണ്ഡമണ്ഡപ ശുദ്ധി, പത്മങ്ങള്‍, ഭഗവതിസേവ, ദീപാരാധന, അത്താഴപൂജ, രാത്രി 8 മണിക്ക് പ്രണവധ്വനി മണിയൂര്‍ അവതരിപ്പിക്കുന്ന ഭക്തിഗാനസുധാ.

അഞ്ചാം ദിവസം കാലത്ത് 5:30 മുതല്‍ ഗണപതിഹോമം, അഭിഷേകം, മലര്‍നിവേദ്യം, ഉഷ:പൂജ, രാവിലെ തത്ത്വകലശ പൂജ, അഗ്‌നിജനനം, പാണി തത്ത്വകലശാഭിഷേകം, അലങ്കാരപൂജ, വലിയബലിക്കല്‍ പ്രതിഷ്ഠ, ദ്രവകലശം ബ്രഹ്‌മ കലശപൂജ, ദ്രവകലശം പരികലശപൂജ, വൈകിട്ട് മുള എഴുന്നള്ളിക്കല്‍, അധിവാസഹോമം, കലശാധിവാസം, ഭഗവതിസേവ, ദീപാരാധന, അത്താഴപൂജ, രാത്രി 8 മണിക്ക് പുല്ലരുമായി ശിവക്ഷേത്രം മാതൃസമിതി അവതരണരിപ്പിക്കുന്ന നൃത്തപരിപാടി.

ആറാം ദിവസം ദ്രവ്യകലശം, അധിവാസം വിടര്‍ത്തി പൂജ, ഉപദേവപ്രതിഷ്ഠ, പാണി, ദ്രവ്യകലശം, എഴുന്നള്ളിപ്പ്, കലശാഭിഷേകം, മഹാ അലങ്കാരപൂജ, അവസ്രാവ പ്രോക്ഷണം, ശ്രീഭൂതബലിയോടെ

ദ്രവൃകലശ മഹോത്സവത്തിന് സമാപനമാവും.














Filling the pantry at the Shiva temple with Cheruvannur Pullar

Next TV

Related Stories
ഹാജിമാര്‍ക്കുള്ള യാത്രയയപ്പും ഹജ്ജ് പഠന ക്ലാസും

May 9, 2025 01:40 PM

ഹാജിമാര്‍ക്കുള്ള യാത്രയയപ്പും ഹജ്ജ് പഠന ക്ലാസും

നൊച്ചാട് ഗ്രാമപഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി ഹജ്ജ് പഠന ക്ലാസും യാത്രയയപ്പും സംഘടിപ്പിച്ചു. ഈ വര്‍ഷത്തെ ഹജ്ജ് കര്‍മ്മത്തിന് പോകുന്നവര്‍ക്കാണ്...

Read More >>
കൂത്താളി ഇഎംഎസ് ഗ്രന്ഥാലയം ബാലവേദി സംഘടിപ്പിച്ച ബാലസംഗമം ശ്രദ്ധേയമായി

May 9, 2025 01:05 PM

കൂത്താളി ഇഎംഎസ് ഗ്രന്ഥാലയം ബാലവേദി സംഘടിപ്പിച്ച ബാലസംഗമം ശ്രദ്ധേയമായി

കൂത്താളി ഇഎംഎസ് ഗ്രന്ഥാലയം ബാലവേദിയുടെ ആഭിമുഖ്യത്തില്‍ കുട്ടികളുടെ വായനയും സര്‍ഗ്ഗ...

Read More >>
ചങ്ങരോത്ത് ഫെസ്റ്റ്; സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം

May 9, 2025 12:32 PM

ചങ്ങരോത്ത് ഫെസ്റ്റ്; സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം

മെയ് 14 മുതല്‍ 21 വരെ കടിയങ്ങാട് പാലത്ത് വെച്ച് നടക്കുന്ന ചങ്ങരോത്ത് ഫെസ്റ്റ് - ദൃശ്യം 2025 ന്റെ...

Read More >>
ബ്ലോക്ക് പഞ്ചായത്ത് മികച്ച പ്രവര്‍ത്തനം നടത്തിയ ഗ്രാമപഞ്ചായത്തുകള്‍ക്കുള്ള പുരസ്‌കാരം നല്‍കി

May 9, 2025 12:14 PM

ബ്ലോക്ക് പഞ്ചായത്ത് മികച്ച പ്രവര്‍ത്തനം നടത്തിയ ഗ്രാമപഞ്ചായത്തുകള്‍ക്കുള്ള പുരസ്‌കാരം നല്‍കി

ബ്ലോക്ക് പഞ്ചായത്ത് 2024-25 സാമ്പത്തിക വര്‍ഷത്തില്‍ മികച്ച പ്രവര്‍ത്തനം നടത്തിയ ഗ്രാമപഞ്ചായത്തുകള്‍ക്കുള്ള പുരസ്‌കാരം...

Read More >>
പേരാമ്പ്രയില്‍ സമ്മര്‍ ക്രിക്കറ്റ് ക്യാമ്പ് സംഘടിപ്പിക്കുന്നു

May 9, 2025 11:54 AM

പേരാമ്പ്രയില്‍ സമ്മര്‍ ക്രിക്കറ്റ് ക്യാമ്പ് സംഘടിപ്പിക്കുന്നു

കേരള ക്രിക്കറ്റ് അസോസിയേഷന്റെയും, പേരാമ്പ്ര ഹയര്‍ സെക്കന്ററി സ്‌കൂളിന്റെയും...

Read More >>
സ്‌നേഹവീടിന് തറക്കല്ലിട്ടു

May 9, 2025 11:17 AM

സ്‌നേഹവീടിന് തറക്കല്ലിട്ടു

സ്‌നേഹവീടിന്റെ തറക്കല്ലിടല്‍ കര്‍മ്മം സംഘടിപ്പിച്ചു. പേരാമ്പ്ര ഹയര്‍ സെക്കന്ററി സ്‌കൂള്‍ പിടിഎ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സ്‌കൂള്‍...

Read More >>
Top Stories










News Roundup