ചക്കിട്ടപ്പാറ : ഭാരതീയ സുഗന്ധവിള ഗവേഷണ സ്ഥാപനത്തിന്റെ സാമ്പത്തിക സഹായത്തോടെ എസ്‌സി എസ്പി പദ്ധതിയുടെ ഭാഗമായി പെരുവണ്ണാമുഴി കൃഷി വിജ്ഞാന കേന്ദ്രം ചെറുതേനീച്ചക്കോളനികള്‍ വിതരണം ചെയ്തു.

ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്തിലെ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട തെരഞ്ഞെടുക്കപ്പെട്ട 25 കര്‍ഷകര്‍ക്ക് രണ്ട് ചെറുതേനീച്ചക്കോളനികള്‍ വീതമാണ് വിതരണം ചെയ്തത്. ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. സുനില്‍ ചെറുതേനീച്ചക്കോളനി വിതരണ ഉദ്ഘാടനം നിര്‍വ്വഹിച്ചു.
തേനീച്ചകള്‍ പൊതുവെ പകല്‍ സമയങ്ങളില്‍ പരാഗണത്തിനും മറ്റുമായി കൂടുകളില്‍ നിന്നും പുറത്തേക്ക് പോവുന്നതിനാല്‍ രാത്രി ഇരുട്ടിയതിനു ശേഷം മാത്രമാണ് ചെറുതേനീച്ചക്കോളനികള്‍ ഒരു സ്ഥലത്ത് നിന്നും മറ്റൊരു സ്ഥലത്തേക്ക് മാറ്റാന്‍ സാധിക്കുകയുള്ളൂ.
കൃഷി വിജ്ഞാന കേന്ദ്രം സബ്ജക്ട് മാറ്റര്‍ സ്‌പെഷ്യലിസ്റ്റ് ഡോ. കെ.കെ. ഐശ്വര്യയുടെ നേതൃത്വത്തിലാണ് ചെറുതേനീച്ചക്കോളനികള്‍ വിതരണം ചെയ്തത്. കൂരാച്ചുണ്ടിലെ തേനീച്ച കര്‍ഷകരായ മഠത്തിപ്പറമ്പില്‍ സജി, മഠത്തിപ്പറമ്പില്‍ ജോസഫ് എന്നിവരാണ് ചെറുതേനിച്ചക്കോളനികള്‍ നല്കിയത്.
Small-scale farmers distributed at chakkittapara