ചെറുവണ്ണൂര്‍: സി.ടി എന്ന രണ്ടക്ഷരത്തില്‍ അറിയപ്പെടുന്ന ചെറുവണ്ണൂര്‍ മണ്ഡലം കോണ്‍ഗ്രസ് മുന്‍ പ്രസിഡണ്ടും, ഗ്രാമ പഞ്ചായത്ത് മുന്‍ അംഗവും, കലാ സാമൂഹിക സാംസ്‌ക്കാരിക പൊതു രംഗത്ത് നിറത്ത് നിന്ന വ്യക്തിത്വത്തിന് ഉടമയുമായ സി.ടി.പ്രഭാകരക്കുറുപ്പിന്റെ ചരമവര്‍ഷിക അനുസ്മരണം സംഘടിപ്പിച്ചു.

വീട്ടുവളപ്പിലെ ശവകുടീരത്തില്‍ പുഷ്പാര്‍ച്ചനയും നടത്തി. എട്ടാം വാര്‍ഡ് കോണ്‍ഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ പരിപാടി ഗ്രാമ പഞ്ചായത്ത് അംഗം ആര്‍.പി ഷോഭിഷ് ഉദ്ഘാടനം ചെയ്തു.വാര്‍ഡ് കോണ്‍ഗ്രസ് പ്രസിഡണ്ട് എന്‍.ബാബു അധ്യക്ഷത വഹിച്ചു.
ഗ്രാമ പഞ്ചായത്ത് അംഗം എ. ബാലകൃഷ്ണന്‍, ബ്ലോക്ക് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിമാരായ എം.പി കുഞ്ഞികൃഷ്ണന്‍, വിജയന്‍ ആവള, എം.പി.വി നിഷ്‌കര്‍ഷക കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി വി.ദാമോദരന്‍, മുന്‍ ഗ്രാമ പഞ്ചായത്ത് അംഗം കുഞ്ഞബ്ദുള്ള, ബാബു ചാത്തോത്ത്, എം.എം അശോകന്‍, കിഷോര്‍കാന്ത്, കെ.പി രവിക്കുറുപ്പ്, ഗിരിഷ് വാളിയില്‍, രാമദാസ് സൗപര്‍ണ്ണിക .എന്നിവര്‍ സംസാരിച്ചു.
ബൂത്ത് കോണ്‍ഗ്രസ് പ്രസിഡണ്ട് കെ.പി. ഷൈനിജ് സ്വാഗതം പറഞ്ഞ ചടങ്ങിന് ബാലകൃഷണന്‍ നന്ദിയും പറഞ്ഞു.
Congress remembers CT Prabhakarakurup at cheruvannur