കടിയങ്ങാട്: സംസ്ഥാന ക്ഷീരവികസന വകുപ്പ് നടപ്പിലാക്കുന്ന ക്ഷീരഗ്രാമം പദ്ധതിയുടെ ഭാഗമായി പാല്‍ ഗുണമേന്മ ബോധവത്കരണം സംഘടിപ്പിച്ചു.

ചങ്ങരോത്ത് ഗ്രാമ പഞ്ചായത്തില്‍ ക്ഷീരഗ്രാമം പദ്ധതിയുടെ ഭാഗമായി ജില്ല ഗുണനിയന്ത്രണ വിഭാഗവും കടിയങ്ങാട് ക്ഷീരോദ്പാദക സംഘവും സംയുക്തമായാണ് പ്രത്യേക പാല്‍ ഗുണമേന്മ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചത്. ചങ്ങരോത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന പരിപാടി പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി. ബാബു ഉദ്ഘാടനം ചെയ്തു.
ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉണ്ണി വേങ്ങേരി അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം. അരവിന്ദാക്ഷന്‍, ഗ്രാമ പഞ്ചായത്ത് അംഗം കെ . മുബഷിറ എന്നിവര്‍ സംസാരിച്ചു.
തുടര്‍ന്ന് പാലിന്റെ ഗുണനിലവാരവും ഭക്ഷ്യ സുരക്ഷയും എന്ന വിഷയത്തില്‍ ക്ഷീര വികസനവകുപ്പ് ജില്ലാ ഓഫീസര്‍ എന്‍ ശ്രീകാന്തി, പശുക്കളുടെ ശാസ്ത്രീയ പരിപാലനവും രോഗപ്രതിരോധവും എന്ന വിഷയത്തില്‍ പേരാമ്പ്ര പോളി ക്ലീനിക്ക് വെറ്ററിനറി സര്‍ജന്‍ ഡോ.സി.വിജിത , പാല്‍പരിശോധന രീതികള്‍ എന്ന വിഷയത്തില്‍ പേരാമ്പ്ര ബ്ലോക്ക് ഡയറി ഫാം ഇന്‍സ്ട്രക്ടര്‍ കെ.പി അര്‍ജുന്‍ എന്നിവരുടെ നേതൃത്വത്തില്‍ ബോധവല്‍ക്കരണ ക്ലാസുകൾ നടത്തി.
കടിയങ്ങാട് ക്ഷീരോല്‍പ്പാദക സഹകരണ സംഘം പ്രസിഡണ്ട് ടി.ടി ജയദേവന്‍ സ്വാഗതം പറഞ്ഞ ചടങ്ങിന് കടിയങ്ങാട് ക്ഷീരോല്‍പ്പാദക സഹകരണ സംഘം സെക്രട്ടറി എം. മിനി നന്ദിയും പറഞ്ഞു.
Dairy Village Milk Quality Awareness