ചെറുവണ്ണൂര്‍ : ചെറുവണ്ണൂര്‍ വില്ലേജ് ഓഫീസിന്റെ ആഭിമുഖ്യത്തില്‍ അന്താരാഷ്ട്ര വനിതാ ദിനത്തില്‍ ഓഫീസിലെ പിടിഎസ് പി. ഗീതയെയും സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ മലയാളം കവിതാ രചനയില്‍ എ ഗ്രേഡ് നേടിയ എസ്.പി അവ്യനന്ദ, കൊളാഷില്‍ എ ഗ്രേഡ് നേടിയ ജഹ്നാര റോസ് എന്നീ കുട്ടികളെയും പാലിയേറ്റീവ് നഴ്‌സായ ഷീബ, ഹരിതകര്‍മ്മ സേനാംഗങ്ങള്‍ എന്നിവരെയും ആദരിച്ചു.

ചെറുവണ്ണൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എന്‍.ടി ഷിജിത് അധ്യക്ഷത വഹിച്ചു. വില്ലേജ് ഓഫീസര്‍ പ്രകാശന്‍ കണ്ണോത്ത് സ്വാഗതം പറഞ്ഞ ചടങ്ങില്‍ കൊയിലാണ്ടി തഹസില്‍ദാര്‍ ജയശ്രീ വാര്യര്‍, അജയ് ഗോപാല്‍, ഗ്രാമ പഞ്ചായത്ത് അംഗങ്ങള്‍ എ ബാലകൃഷ്ണന്‍, ആര്‍.പി ഷോഭിഷ്, എംഎസ്ഡബ്ല്യു വിദ്യാര്‍ത്ഥി നന്ദന, വില്ലേജ് അസിസ്റ്റന്റെ മുഹമ്മദ് റിയാസ് എന്നിവര്‍ സംസാരിച്ചു.
Cheruvannur Village Office pays tribute on International Women's Day