ചിങ്ങപുരം: വന്മുകം-എളമ്പിലാട് എംഎല്‍പി സ്‌കൂളിന് സീഡ് ഹരിത ജ്യോതി പുരസ്‌കാരം ലഭിച്ചു. 2024-25 അധ്യയന വര്‍ഷത്തെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്കാണ് വടകര വിദ്യഭ്യാസ ജില്ലാ തല ഹരിതജ്യോതി പുരസ്‌കാരം വന്മുകം- എളമ്പിലാട് എംഎല്‍പി സ്‌കൂളിന് ലഭിച്ചത്.

ഈ അധ്യയന വര്‍ഷം സ്‌കൂളില്‍ നടപ്പിലാക്കിയ വിവിധങ്ങളായ കാര്‍ഷിക പരിസ്ഥിതി പ്രവര്‍ത്തനങ്ങള്‍ക്കാണ് അംഗീകാരം ലഭിച്ചത്.
സീഡ് കോ-ഓര്‍ഡിനേറ്റര്‍ പി. നൂറുല്‍ ഫിദ, സീഡ് ലീഡര്‍ ടി.പി. ജസ മറിയം എന്നിവരുടെ നേതൃത്വത്തിലാണ് ഈ വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചത്.
Seed Haritha Jyothi Award goes to Vanmukam-Elambilad MLP School