പേരാമ്പ്ര: മേപ്പയ്യൂര്‍ ഈസ്റ്റ് എല്‍പി സ്‌കൂളില്‍ പഠനോത്സവത്തിന്റെ ഭാഗമായി സുരക്ഷാ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു. പേരാമ്പ്ര അഗ്‌നിരക്ഷാ നിലയത്തിലെ സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ റഫീഖ് കാവില്‍ ക്ലാസ് നയിച്ചു.

കുട്ടികളും രക്ഷിതാക്കളും പങ്കെടുത്ത പരിപാടിയില്‍ പ്രധാനധ്യാപിക കെ.പി ബീന അധ്യക്ഷത വഹിച്ചു. സ്വയം രക്ഷയ്ക്കുള്ള ബാലപാഠങ്ങള്‍ ഫയര്‍ ഓഫീസര്‍ കുട്ടികള്‍ക്ക് ലളിതമായി വിശദീകരിച്ചു കൊടുത്തു. അത്യാവശ്യം അറിഞ്ഞിരിക്കേണ്ട പ്രഥമ ശുശ്രൂഷകളെക്കുറിച്ചും പ്രായോഗിക പരിശീലനം നല്‍കി.
ജലാശയ അപകടങ്ങളില്‍ മുന്‍കരുതലിനു വേണ്ടിയുള്ള ഉപകരണങ്ങള്‍ പരിചയപ്പെടുത്തി ഉപയോഗിക്കുന്നതിന് കുട്ടികള്‍ക്ക് പരിശീലനം നല്‍കി. ഉണ്ണികൃഷ്ണന്‍, അഷിത, ബനില എന്നിവര്‍ സംസാരിച്ചു.
Meppayyur East LP School organizes safety awareness class