പള്ളിയത്ത്: വേളം പഞ്ചായത്തിലെ പള്ളിയത്ത് പ്രദേശത്തെ പ്രവാസികളുടെ കൂട്ടായമയായ ഖത്തര്‍ പള്ളിയത്ത് പ്രവാസി കൂട്ടായമ ഇഫ്ത്താര്‍ മീറ്റ് സംഘടിപ്പിച്ചു. ഖത്തറിലെ പല ഭാഗങ്ങളിലായി ജോലിയും കച്ചവടവും മറ്റ് മേഖലകളിലായി കഴിയുന്നവര്‍ ഒന്നിച്ചുള്ള ഇഫ്താര്‍ മീറ്റ് പള്ളിയത്ത് പ്രദേശത്തുകാരുടെ സ്‌നേഹത്തിന്റെയും പങ്കുവെക്കലിന്റെയും കരുതലിന്റെയും ദിനമായി.

ഖത്തര്‍ ആസ്‌പെര്‍ പാര്‍ക്കില്‍ വെച്ച് നടന്ന ഇഫ്താര്‍ മീറ്റില്‍ പള്ളിയത്ത്കാരായ ഒട്ടനവധി പ്രവാസികള്‍ പങ്കെടുത്തു. രുചിക്കൂട്ടില്‍ കൈപ്പുണ്യം നേടിയ പ്രവാസികളുടെ വിഭവങ്ങള്‍ ഒത്തു ചേരലിന് മാറ്റുകൂട്ടി. ആസ്‌പെര്‍ പാര്‍ക്കില്‍ വെച്ച് നടത്തിയ നോമ്പ് തുറക്ക് തറവട്ടത്ത് മജീദ്, കെ. അലി, ഇസ്മായില്‍, റാഷി, അന്‍വര്‍, എന്‍. റിയാസ്, റഫീഖ് ചിപ്പി, എന്‍. അനസ്, ഹിജാസ്, മുര്‍ഷിദ്, ഉനൈസ്, ഷംസീര്‍, മജീദ്, സൈദ്, കെ.പി. മുഹമ്മദ്, യൂസുഫ് തങ്ങള്‍, റഹീം, നാസര്‍, മുഹമ്മദ്, ഉബൈസ്, ഫോട്ടോസ് അജ്മല്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Qatari expatriates organize Iftar feast at palliyath kuttayma