കുളത്തുവയല്‍: പരേതനായ കണക്കന്‍ചേരി കുരുവിളയുടെ ഭാര്യ അന്നമ്മ (90) അന്തരിച്ചു. പശുക്കടവ് ഇല്ലിക്കല്‍ കുടുംബാംഗമാണ്. സംസ്‌കാരം നാളെ രാവിലെ 10 മണിക്ക് കുളത്തുവയല്‍ സെന്റ് ജോര്‍ജ് തീര്‍ത്ഥാടന കേന്ദ്രം പള്ളി സെമിത്തേരിയില്‍.

മക്കള്‍ സിസ്റ്റര്‍ മെര്‍ളി (സുപ്പീരിയര്‍ സെന്റ് ജോസഫ്‌സ് ഓള്‍ഡേജ് ഹോം കൂരാച്ചുണ്ട്, റിട്ട. അധ്യാപിക സെന്റ് തോമസ് എച്ച്എസ്എസ് തോട്ടുമുക്കം), ഷേര്‍ളി (റിട്ട. അധ്യാപിക സെന്റ് ജോര്‍ജ് എല്‍പിഎസ് കുളത്തുവയല്‍), സില്‍വി സിറിയക് (റിട്ട. അധ്യാപിക ബിവിജെഎംഎച്ച് എസ്എസ് പെരുമ്പടവ്), ജോസ് സിറിയക് (റിട്ട. അധ്യാപകന്‍ സെന്റ് ജോര്‍ജ് എച്ച്എസ് കുളത്തുവയല്‍).
മരുമക്കള്‍ ബെന്നി (മാത്യു) വെമ്പള്ളില്‍, പേരാമ്പ്ര (റിട്ട. മാനേജര്‍ കാനറ ബാങ്ക്), ടോമി മൈക്കിള്‍ കണ്ണോളില്‍, എടക്കോം (റിട്ട. ഫെഡറല്‍ ബാങ്ക്), ഷൈല ജോസ് മൂലക്കര (വയനാട്, ചെറുകാട്ടൂര്‍).
Annamma of Kulathuvayal Kankancheri passes away