പേരാമ്പ്ര: കായണ്ണ ഗവണ്‍മെന്റ് യുപി സ്‌കൂളില്‍ 'പാട്ടും പറച്ചിലും' സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പില്‍ സുരക്ഷ ഒരു മുന്‍കരുതല്‍ എന്ന വിഷയത്തില്‍ പേരാമ്പ്ര അഗ്‌നിരക്ഷ നിലയത്തിലെ സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ റഫീഖ് കാവില്‍ ക്ലാസ് എടുത്തു.

ഫയര്‍ എക്സ്റ്റിംഗ്യൂഷറുകള്‍ ഉപയോഗിക്കുന്നതിന്റെയും അത്യാവശ്യഘട്ടങ്ങളില്‍ ഉപയോഗിക്കാവുന്ന റോപ്പ് റെസ്‌ക്യൂ പ്രവര്‍ത്തനങ്ങളുടെയും പ്രായോഗിക പരിശീലനവും നല്‍കി. ഇലക്ട്രിക്കല്‍ ഫയറിനെ കുറിച്ചും വൈദ്യുതോപകരണങ്ങള്‍ കൈകാര്യം ചെയ്യുമ്പോഴുള്ള മുന്‍ കരുതലുകളും, റോഡ് സുരക്ഷ മാര്‍ഗ്ഗങ്ങളെക്കുറിച്ചും വിശദീകരിച്ചു.
സ്‌കൂള്‍ പ്രധാനധ്യാപിക പ്രേമയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പരിപാടിയില്‍ പി ശ്രീജ സ്വാഗതവും ഹര്‍ഷ നന്ദിയും പറഞ്ഞു.
Kayanna Government UP School organizes cohabitation camp