പേരാമ്പ്ര: കടിയങ്ങാട് ഗ്യാസ് ലീക്ക് പരിഭ്രാന്തി പരത്തി. വീട്ടില്‍ ഉപയോഗിക്കാന്‍ തുടങ്ങിയ പുതിയ പാചകവാതക സിലിണ്ടര്‍ ലീക്കായത് വീട്ടുകാരെയും പരിസരവാസികളെയും ഏറെനേരം പരിഭ്രാന്തിയിലാക്കി.

കടിയങ്ങാട് ചെറുകുന്നുമ്മല്‍ കുഞ്ഞിക്കണ്ണന്‍ എന്നയാളുടെ വീട്ടിലെ അടുക്കളയില്‍ പാചകം ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് എല്‍പിജി ലീക്കാകുന്നത് ശ്രദ്ധയില്‍പ്പെട്ടത്.
ഉടന്‍തന്നെ അഗ്‌നിരക്ഷാനിലയത്തില്‍ അറിയിച്ചതിനാല്‍ പേരാമ്പ്രയില്‍ നിന്നും സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ കെ.ടീ റഫീക്കിന്റെ നേതൃത്വത്തില്‍ ഫയര്‍ഫോഴ്‌സ് യൂണിറ്റ് സ്ഥലത്തെത്തുകയും ഗ്യാസ് സിലിണ്ടര്‍ എടുത്തു മാറ്റി ലീക്ക് നിയന്ത്രണ വിധേയമാക്കി അപകട സാധ്യത ഒഴിവാക്കുകയും ചെയ്തു.
ഗ്യാസ് വിതരണ ഏജന്‍സിയേ ബന്ധപ്പെട്ട് സിലിണ്ടര്‍ മാറ്റി നല്‍കുന്നതിന് നിര്‍ദ്ദേശം നല്‍കി. പേരാമ്പ്ര നിലയത്തിലെ ഉദ്യോഗസ്ഥരായ കെ. ശ്രീകാന്ത്, ആര്‍ ജിഷാദ്, എസ് ഹൃതിന്‍, വി വിനീത്, ഹോം ഗാര്‍ഡ് പി. മുരളീധരന്‍ എന്നിവരും രക്ഷാസംഘത്തില്‍ ഉണ്ടായിരുന്നു.
Kadiyangad gas leak causes panic