കടിയങ്ങാട് മുതുവണ്ണാച്ചയില്‍ വിറകുപുരക്ക് തീപിടിച്ചു

കടിയങ്ങാട് മുതുവണ്ണാച്ചയില്‍ വിറകുപുരക്ക് തീപിടിച്ചു
Mar 18, 2025 08:07 PM | By SUBITHA ANIL

പേരാമ്പ്ര: കടിയങ്ങാട് മുതുവണ്ണാച്ചയില്‍ വിറകുപുരക്ക് തീപിടിച്ചു. കുളപ്പുറത്ത് ലീല എന്നിവരുടെ വീടിനോട് ചേര്‍ന്നുള്ള വിറകുപുരക്കാണ് തീപിടിച്ചത്. രാവിലെ 11 മണിയോടെയായിരുന്നു സംഭവം.

വിവരം ലഭിച്ചതിനേ തുടര്‍ന്ന് പേരാമ്പ്രയില്‍ നിന്നും സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ കെ.ടി റഫീക്കിന്റെയും അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ എം. പ്രദീപിന്റെയും നേതൃത്വത്തില്‍ എത്തിയ ഒരുയൂണിറ്റ് അഗ്‌നിരക്ഷാ സേനയും നാട്ടുകാരും ചേര്‍ന്ന് തീ അണച്ചു.

നിലയത്തിലെ ഉദ്യോഗസ്ഥരായ എം ഹരീഷ്, പി ജയേഷ്, ജെ.ബി സനല്‍രാജ്, ടി വിജീഷ്, പി.എം വിജേഷ്, ഹോം ഗാര്‍ഡ് കെ.സി അജീഷ് എന്നിവരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.

വേനല്‍ചൂട് വര്‍ദ്ധിച്ചുവരുന്നതിനാല്‍ പകല്‍ സമയങ്ങളിലും കാറ്റുള്ളപ്പോഴും വീടിനു പരിസരത്ത് ചപ്പുചവറുകള്‍ കത്തിക്കുന്നത് വളരെ അപകടകരമാണെന്ന് ഓഫീസര്‍മാര്‍ അറിയിച്ചു.



Fire breaks out in a woodshed in Muthuvannacha, Kadiyangad

Next TV

Related Stories
നൊച്ചാട് ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു

Apr 23, 2025 09:47 PM

നൊച്ചാട് ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു

നൊച്ചാട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശാരദ പട്ടേരികണ്ടി...

Read More >>
മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്സ് പേരാമ്പ്ര ഷോറൂമില്‍ ബ്രൈഡല്‍ ജ്വല്ലറി ഷോയ്ക്ക് തുടക്കമായി

Apr 23, 2025 07:43 PM

മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്സ് പേരാമ്പ്ര ഷോറൂമില്‍ ബ്രൈഡല്‍ ജ്വല്ലറി ഷോയ്ക്ക് തുടക്കമായി

ഏപ്രില്‍ 23 മുതല്‍ 27 വരെ നീണ്ടു നില്‍ക്കുന്ന ബ്രൈഡല്‍ ഫെസ്റ്റില്‍ കല്യാണ പാര്‍ട്ടികള്‍ക്കായി...

Read More >>
നൊച്ചാട് അടിയോടി വീട്ടില്‍ തറവാടിന്റെ കുടുംബ സംഗമം

Apr 23, 2025 04:05 PM

നൊച്ചാട് അടിയോടി വീട്ടില്‍ തറവാടിന്റെ കുടുംബ സംഗമം

150 ഓളം വര്‍ഷം പഴക്കമുള്ള നൊച്ചാട് പ്രദേശത്തെ അടിയോടി വീട്ടില്‍ തറവാടിന്റെ കുടുംബ സംഗമം അടിയോടി വീട്ടില്‍...

Read More >>
ഓട്ടുവയല്‍. കാരയില്‍ നട. കുറൂര്‍ കടവ് റോഡ് ഉദ്ഘാടനം

Apr 23, 2025 01:04 PM

ഓട്ടുവയല്‍. കാരയില്‍ നട. കുറൂര്‍ കടവ് റോഡ് ഉദ്ഘാടനം

ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് എട്ടാം വാര്‍ഡ് ഓട്ടുവയല്‍ കാരയില്‍ നട- കുറൂര്‍ കടവ് കോണ്‍ക്രീറ്റ്റോ ഡ് ഗതാഗതത്തിനായി തുറന്ന് കൊടുത്തത്...

Read More >>
ഹജ്ജ് യാത്രയയപ്പും പഠന സദസ്സും സംഘടിപ്പിച്ചു

Apr 23, 2025 12:59 PM

ഹജ്ജ് യാത്രയയപ്പും പഠന സദസ്സും സംഘടിപ്പിച്ചു

നൊച്ചാട് ജമാഅത്തെ ഇസ്ലാമി ഹജ്ജ് യാത്രയയപ്പും പഠന സദസ്സും...

Read More >>
കാട്ടുപോത്തിനെ കണ്ടതായി പ്രദേശവാസികള്‍

Apr 23, 2025 10:30 AM

കാട്ടുപോത്തിനെ കണ്ടതായി പ്രദേശവാസികള്‍

കൂത്താളി ഗ്രാമപഞ്ചായത്ത് ഒന്‍പതാം വാര്‍ഡിലെ കുഞ്ഞോത്ത് ഭാഗത്ത് കാട്ടു പോത്തിന്റെ...

Read More >>
Top Stories