പേരാമ്പ്ര : ഡിവൈഎഫ്‌ഐ പേരാമ്പ്ര വെസ്റ്റ് മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജാഗ്രതാ പരേഡ് സംഘടിപ്പിച്ചു. വേണ്ട ഹിംസയും ലഹരിയും എന്ന മുദ്രാവാക്യമുയര്‍ത്തി മയക്കുമരുന്ന്, ലഹരി മാഫിയാ സംഘങ്ങള്‍ക്ക് എതിരെ പേരാമ്പ്ര ഹൈസ്‌കൂള്‍ മുതല്‍ കനാല്‍മുക്ക് വരെ നൂറു കണക്കിന് പ്രവര്‍ത്തകരെ അണിനിരത്തിയാണ് ജാഗ്രതാ പരേഡ് സംഘടിപ്പിച്ചത്.

കിഴിഞാണ്യത്ത് വെച്ച് ഡിവൈഎഫ്‌ഐ മുന്‍ ബ്ലോക്ക് പ്രസിഡന്റ് വി.കെ സുനീഷ് ഫ്‌ലാഗ് ഓഫ് ചെയ്തു. കനാല്‍മുക്കില്‍ വെച്ച് നടന്ന പൊതുയോഗം ഡിവൈഎഫ്‌ഐ മുന്‍ സംസ്ഥാന കമ്മിറ്റി അംഗം പി.കെ അജീഷ് ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് ദീപക് റോഷ് അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് സെക്രട്ടറി വി.കെ അമര്‍ഷാഹി, മുന്‍ ബ്ലോക്ക് ജോയിന്റ് സെക്രട്ടറി എസ്.യു രജിത്, മേഖല സെക്രട്ടറി ബിനില്‍ രാജ് എന്നിവര്‍ സംസാരിച്ചു. മേഖല ജോയിന്റ് സെക്രട്ടറി അമല്‍ജിത്ത് സ്വാഗതവും മേഖല എക്‌സിക്യൂട്ടീവ് അംഗം സൂര്യ നന്ദിയും പറഞ്ഞു.
DYFI Perambra West Regional Committee organizes Jagratha Parade