കുറ്റ്യാടി: കുറ്റ്യാടി ചുരത്തില്‍ കാറിനു നേരെ പാഞ്ഞടുത്ത് കാട്ടാന, യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്. കുറ്റ്യാടി പക്രംതളം ചുരം റോഡില്‍ കാറിനു നേരെ പാഞ്ഞടുത്ത് കാട്ടാന. വയനാട് സ്വദേശികളായകാര്‍ യാത്രക്കാര്‍ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്.

വയനാട് വാളാട് സ്വദേശികളാണ് കാറില്‍ ഉണ്ടായിരുന്നത്. വാളാട് പുത്തൂര്‍ വള്ളിയില്‍ വീട്ടില്‍ റിയാസ് ആണ് കാറോടിച്ചിരുന്നത്. കോഴിക്കോട് വിമാനത്താവളത്തില്‍ നിന്ന് ബന്ധുവിനെ കൂട്ടാനായി പോയതായിരുന്നു ഇവര്‍.
വയനാട് ജില്ലയില്‍ ചുരം തുടങ്ങുന്ന സ്ഥലത്ത് വച്ചാണ് കാട്ടാന കാറിന് നേരെ പാഞ്ഞടുത്തത്. ഇതിന്റെ ദൃശ്യങ്ങള്‍ കാര്‍ യാത്രികര്‍ പകര്‍ത്തുകയായിരുന്നു. ആന ആക്രമിക്കാനെന്നോണം പാഞ്ഞടുക്കുന്നതും പിന്നീട് പെട്ടെന്ന് തന്നെ തിരികെ പോകുന്നതും വീഡിയോയില്‍ കാണാം.
https://static.xx.fbcdn.net/rsrc.php/v4/yt/r/vwOUmvzU_7P.png
Wild elephant charges at car at Kuttiyadi Pass