പേരാമ്പ്ര: വാല്യക്കോട് എയുപി സ്‌കൂളിന്റ നൂറാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ഇറക്കിയ ഋതുക്കള്‍ മായ്ക്കാത്ത ഇലപ്പച്ചകള്‍ എന്ന പേരിട്ട സുവനീറിന്റ പ്രകാശനവും നൊച്ചാട് പഞ്ചായത്ത് തല പഠനോത്സവവും സ്‌കൂളില്‍ വെച്ച് നടന്നു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എന്‍.പി ബാബു സുവനീര്‍ പ്രകാശനം ചെയ്തു. പഞ്ചായത്ത് തല പഠനോത്സവത്തിന്റെ ഉദ്ഘാടനം നൊച്ചാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശാരദ പട്ടേരി കണ്ടി നിര്‍വ്വഹിച്ചു. പിടിഎ പ്രസിഡന്റ് സലിം മിലാസ് അധ്യക്ഷത വഹിച്ചു.
സാഹിത്യത്തിനുള്ള സമഗ്ര സംഭാവനക്ക് സാഹിത്യകാരന്‍ കെ.ടി.ബി കല്പത്തൂരിനെ ചടങ്ങില്‍ ആദരിച്ചു. ഉറുദു ടാലന്റ് സ്‌കോളര്‍ഷിപ്പ് വിജയികളെയും സംസ്‌കൃതം സ്‌കോളര്‍ഷിപ്പ് വിജയികളെയും ചടങ്ങില്‍ അനുമോദിച്ചു. സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ അമൃതവര്‍ഷിണി ലൈബ്രറിയിലേക്കുള്ള പുസ്തകങ്ങള്‍ കൈമാറി.
വാര്‍ഡ് അംഗം ബിന്ദു അമ്പാളി, കെ ഷാജിമ, കെ.സി ബാലകൃഷ്ണന്‍, വി.കെ ദിവ്യ, സി. പത്മനാഭന്‍, ബി കെ രാജന്‍, പീതാംബരന്‍ തുടങ്ങിയവര്‍ സംസാരിച്ചു. എ.കെ സുബൈദ സ്വാഗതവും ടി.പി സുനില്‍ നന്ദിയും പറഞ്ഞു.
Valyacode AUP School organizes souvenir release and study festival