പേരാമ്പ്ര : ദാരിദ്ര്യ ലഘൂകരണത്തിന് ഊന്നല്‍ നല്‍കി ചെറുവണ്ണൂര്‍ ഗ്രാമ പഞ്ചായത്ത് 2025- 26 വാര്‍ഷത്തേക്കുള്ള ബജറ്റ് അവതരിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എന്‍.ടി ഷിജിത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വൈസ് പ്രസിഡന്റ് ആദില നിബ്രാസ് ബജറ്റ് അവതരണം നടത്തി.

36, 33, 79, 807 രൂപ പ്രാരംഭ ബാക്കി ഉള്‍പ്പെടെയുള്ള വരവും 36, 61, 27, 780 രൂപ ആകെ ചെലവും 72, 52, 027 നീക്കി ബാക്കിയും പ്രതീക്ഷിക്കുന്ന ബജറ്റാണ് അവതരിപ്പിക്കപ്പെട്ടത്. കാര്‍ഷിക മേഖലയുടെ ഉന്നമനത്തിനും, ആരോഗ്യ മേഖലയുടെ പുരോഗതിക്കും മൃഗസംരക്ഷണത്തിനും ക്ഷീരമേഖലക്കും പാര്‍പ്പിട പദ്ധതിക്കും തൊഴിലുറപ്പ് പദ്ധതിക്കും വനിത ശിശുക്ഷേമ പരിപാടികള്‍ക്കും പശ്ചാത്തല വികസനത്തിനും തെരുവ് വിളക്കുകള്‍ക്കും പരിഗണന നല്‍കുന്ന ബജറ്റാണ് അവതരിപ്പിക്കപ്പെട്ടത്.
കാര്‍ഷിക മേഖലയുടെ വികസനത്തിനായി നെല്‍കൃഷി, തെങ്ങ് കൃഷി, പച്ചക്കറി കൃഷി എന്നിവക്ക് പ്രാധാന്യം നല്‍കി 23 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. മൃഗസംരക്ഷണ ക്ഷീരമേഖലയിലെ വികസനത്തിനായി 42 ലക്ഷം രൂപ വകയിരുത്തി. ആരോഗ്യ മേഖലയുടെ വികസനത്തിനായ് 40 ലക്ഷത്തില്‍ പരം രൂപയും ലൈഫ് പദ്ധതികള്‍ക്കായി 1, 75,00, 000 രൂപയും വകയിരുത്തിയിട്ടുണ്ട്. തൊഴിലുറപ്പ് പദ്ധതിയില്‍ 257528 തൊഴില്‍ ദിനങ്ങള്‍ നല്‍കാന്‍ കഴിഞ്ഞതായും ഇതിനായി 10, 39, 54, 082 രൂപ ചെലവഴിച്ചതായും ബജറ്റില്‍ പറയുന്നു.
ശിശു ക്ഷേമ പരിപാടികള്‍ക്കായി 35 ലക്ഷം രൂപ നീക്കിവെച്ചിട്ടുണ്ട്. ദാരിദ്യ ലഘൂകരണത്തിനായി 16, 71, 60 , 000 രൂപ നീക്കിവെച്ച ബജറ്റില്‍ വനിതക്ഷേമത്തിന് 20, 50, 000 രൂപയും മാനസിക ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്കായി 24, 08, 100 രൂപയും വൃദ്ധ ക്ഷേമത്തിനായി 13, 66, 500 രൂപയും അംഗനവാടികളുടെ പശ്ചാത്തല സൗകര്യത്തിനും അനുബന്ധ സൗകര്യങ്ങള്‍ ഒരുക്കുന്നതിനുമായി 27, 31, 000 രൂപയും തെരുവ് വിളക്കുകളുടെ വൈദ്യുതീകരണത്തിന് 6, 00, 000 രൂപയും പൊതു കുടിവെള്ള വിതരണത്തിന് 7, 00, 000 രൂപയും വകയിരുത്തിയിട്ടുണ്ട്.
ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ഷൈനി വിശ്വംഭരന്‍ സ്വാഗതം പറഞ്ഞ യോഗത്തില്‍ ഗ്രാമ പഞ്ചായത്തംഗങ്ങളായ എം.എം. രഘുനാഥ്, കെ.എം ബിജിഷ, വി.പി. പ്രവിത, പി. മോനിഷ, ഇ.ടി. ഷൈജ, എ ബാലകൃഷ്ണന്‍, എ.കെ. ഉമ്മര്‍, കെ.പി. ബിജു, ആര്‍.പി. ശോഭിഷ്, എന്‍.ആര്‍ രാഘവന്‍, ഇ.കെ. സുബൈദ, ശ്രീഷ ഗണേഷ്, പി. മുംതാസ്, പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കെ. സജീവന്‍, കെ അജിത, മറ്റ് നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംസാരിച്ചു.
Cheruvannur Grama Panchayat budget with emphasis on poverty alleviation